Apple Vision Pro ! ഇവൻ പുലിയാണ് കേട്ടാ !

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ‘ആപ്പിൾ വിഷന്‍ പ്രോ’ ഈ വര്‍ഷത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിൽ അവതരിപ്പിച്ചു. വിഷൻ പ്രോ, എആർ ഹെഡ്സെറ്റിനെ ഒരു പുതിയതരം കമ്പ്യൂട്ടറെന്നാണ് ആപ്പിൾ കമ്പനി വിശേഷിക്കുന്നത്. ഇത് റിയാലിറ്റിയേയും ഡിജിറ്റല്‍ ലോകത്തെയും തമ്മില്‍ ലയിപ്പിക്കുന്നു. കണ്ണുകള്‍, കൈകള്‍, ശബ്ദം എന്നിവ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാനുമാകുന്നു.

സാധാരണ എആർ ഹെഡ്സെറ്റുകളെ പോലെ അല്ല വിഷൻ പ്രോ. ആപ്പിൾ വിഷൻ പ്രോ ഒരു മിക്സഡ് റിയാലിറ്റി ഹെഡ്സൈറ്റ് ആയതിനാൽ ധരിച്ചുകഴിഞ്ഞാൽ നമ്മുടെ ചുറ്റുമൊന്നുമുള്ള സ്ഥലവും വസ്‌തുക്കളും കാണാൻ കഴിയും. ഹൈ റെസല്യൂഷൻ ഡിസ്പ്ലെ നിങ്ങളുടെ ചുറ്റുപാടുകൾ തിരിച്ചറിയാനും സഹായിക്കും. ഐ, വോയ്‌സ് കൺട്രോൾ സപ്പോർട്ടും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഒരേ സമയം ഓഗ്മെന്റഡ് റിയാലിറ്റിക്കും (AR), വെർച്വൽ റിയാലിറ്റിക്കും (VR) വിഷൻ പ്രോ, എആർ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് സപ്പോർട്ട് നൽകുന്നു.