ബിഗ് ബോസ് ഷോ വൈകാൻ കാരണം ഇതൊക്കെ ? | Bigg Boss Malaylam S7 News
bigg boss malayalam news
2025 വർഷം ആരംഭിച്ചപ്പോൾ തന്നെ പലരും പ്രതീക്ഷിച്ചതാണ് (Bigg Boss Malayalam Season 7 ) ബിഗ് ബോസ് മലയാളം ഷോയുടെ സീസൺ ഏഴിന്റെ അപ്ഡേറ്റ്. ഷോ ആരംഭിക്കുന്നതിനും ഒന്നോ രണ്ടോ മാസം മുന്നേ അപ്ഡേറ്റുകൾ അറിയിച്ചു തുടങ്ങും. പക്ഷെ ജനുവരി മാസം കഴിഞ്ഞ് ഫെബ്രുവരി ആയി , എന്നിട്ടും ഒരു വിവരവും വരാതെ ആയപ്പോൾ പലരും വിചാരിച്ചു ഷോ ഈ വർഷം ഇനി ഉണ്ടാവുമോ അതോ ഇല്ലയോ എന്ന്. പിന്നെ ചില അഭ്യൂഹങ്ങൾ വന്നു, ഷോയിൽ നിന്ന് മോഹൻലാൽ മാറും എന്നും പകരം മമ്മൂട്ടി വരും എന്നൊക്കെ ആയിരുന്നു അത്.
പക്ഷെ ഇതൊന്നും ഒഫീഷ്യലായി പുറത്ത് വരാത്തതിനാൽ ഷോയുടെ ആരാധകർ അത്തരം വാർത്തകളും അഭ്യുഹങ്ങളും വിശ്വസിച്ചില്ല.
സാധാരണ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ തുടങ്ങേണ്ട ബിഗ് ബോസ് മലയാളം ഷോ എന്തുകൊണ്ട് വൈകുന്നു എന്ന് Chat Gpt യോട് ചോദിച്ചപ്പോൾ വന്ന നാല് കാരണങ്ങളാണ് ഈ വിഡിയോയിൽ പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.