Cook with Comali Season 4 | എല്ലാരേയും ഞെട്ടിച്ച് മണിമേഘലൈയുടെ റീ എൻട്രി
കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണുന്ന ജനപ്രിയ തമിഴ് ടെലിവിഷൻ ഷോയാണ് “കുക്ക് വിത്ത് കോമാളി” (Cook With Comali). മറ്റ് ഭാഷകളിൽ ഉള്ളവർ വരെ ഈ ഷോയുടെ സ്ഥിരം പ്രേക്ഷകരാണ്. ഓരോ എപ്പിസോഡും വിടാതെ കാണുന്നവർവരെയുണ്ട്. പരിപാടിയുടെ സീസണ്‍ 4ല്‍ ഇകഴിഞ്ഞ ആഴ്ച്ച എല്ലാരേയും ഞെട്ടിച്ചുകൊണ്ട് ചില സംഭവങ്ങള്‍ നടന്നിരിക്കുന്നു. കുക്ക് വിത്ത് കോമാളി സീസൺ നാലിൽ മണിമേഘലൈ ആദ്യം പതിവ് പോലെ കോമാളി ആയിയാണ് എത്തിയത്. പക്ഷെ പിന്നീട് ഷോയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. അപ്രത്യക്ഷമായതിന് പിന്നാലെ ചില ഓൺലൈൻ മാധ്യമങ്ങൾ ഗോസിപ്പുകളും ഇറക്കിയിരുന്നു.

എന്നാൽ ഇപ്പോൾ അതിനെല്ലാം ഉത്തരം എന്നപോലെ സീസണ്‍ 4ന്റെ അവസാന എപിസോഡുകളിലേക്ക് കടക്കുന്ന വേളയില്‍ മണിമേഘലൈയുടെ ഞെട്ടിക്കല്‍ റീ എന്റ്രി നടന്നിരിക്കുന്നു, ഇത്തവണ കോമാളിയായി അല്ല അവതാരികയായിയാണ് Manimegalai എത്തിയത്. കോമാളി ആയി എത്തുമ്പോള്‍ പല തവണ മണിമേഘലൈ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇപ്പൊ യാഥാര്‍ത്ഥ്യമായത്. രക്ഷനും മണിയും ഒരുമിച്ചാണ് കുക്ക് വിത്ത് കോമാളിയുടെ ഏറ്റവും പുതിയ എപ്പിസോഡുകള്‍ അവതരിപിച്ചത്. പ്രേക്ഷകരെ മാത്രമല്ല ഷോയില്‍ മത്സരികുന്നവരെയും ശരിക്കും മണിമേഘലൈ ഞെട്ടിച്ചു. പുഗഴും ശിവാങ്കിയും മണി വന്നതിനെ കളിയാക്കി തമാശകളും ഇറക്കി.

പാചകവും ഒപ്പം തമാശയും കലര്‍ന്ന ഷോ ഇപ്പോള്‍ നാലാമത്തെ സീസണിലാണ്. ഓരോ സീസണിലും ഈ പരിപാടിയുടെ മികവ് കൂടി കൂടി വരുന്നു. ഒരു ടെന്‍ഷന്‍ ഫ്രീ ഷോ ആണ് കുക്ക് വിത്ത് കോമാളി എന്ന് ഈ ഷോയില്‍ അഥിതികളായി വന്ന പല താരങ്ങളും പറഞ്ഞിട്ടുണ്ട്.സ്റ്റാര്‍ വിജയ് ചാനലില്‍ എല്ലാ ആഴ്ച്ചയിലും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.30-നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഹോട്ട് സ്റ്റാര്‍(Hot Star) ആപ്പിലും ഷോ ലഭ്യമാണ്. ഹോട്ട് സ്റ്റില്‍ സീസന്‍ ഒന്നുമുതലുള്ള എപ്പിസോഡുകലും കാണാന്‍ സാധിക്കും.