December 8, 2025

Alef Flying Car | പറക്കും കാർ വരുന്നു

സിനിമകളിൽ മാത്രം കണ്ടിരുന്ന പറക്കും കാർ ഇതാ യാഥാർഥ്യമാകുന്നു. വേഗം കൂട്ടി റോഡിലൂടെ കാർ ഓടിച്ചുപോകുന്നതിന് പലരും പറന്ന് പോകുക എന്നൊക്കെ പറയാറുണ്ട്. പക്ഷെ ഇനി അത് പറയുമ്പോ ഒന്ന് ആലോചിക്കണം, കാരണം ശെരിക്കും പറക്കും കാർ വരുമ്പോൾ ആകെ കൺഫ്യൂഷൻ ആകും. പറക്കുന്ന കാറോ ? സത്യമാണോ ? എന്ന ചോദ്യവും വരും.

 

ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് ഫ്ലയിങ് കാർ. അമേരിക്കൻ കമ്പനിയായ അലഫ് എയറോനോട്ടിക്‌സ് (Alef Aeronautics) ആണ് പറക്കും കാർ നിർമ്മിച്ചിരിക്കുന്നത്. റോഡിലൂടെയും വായുവിലൂടെ പറക്കാനും കഴിയുന്ന കാർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. (FAA)ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതോടെയാണ് കാറിന്റെ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടത്. 2025 ഓടെ ഈ വാഹനം പുറതത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോളുള്ള മോഡൽ രണ്ട് യാത്രക്കാർക്ക് മാത്രം ഇരിക്കാവുന്നതാണ്. Elon Muskന്റെ സ്‌പേസ് എക്‌സിന്റെ (Space X ) സഹായത്തോടെയായിരിക്കും അലെഫ് എയറോനോട്ടിക്‌സ് പറക്കും കാർ നിർമിക്കുക. 150 ഡോളർ അതായത് ഇന്ത്യൻ കറൻസി ഏകദേശം 12,000 രൂപയ്ക്ക് പറക്കും കാർ ബുക്ക് ചെയ്യാം എന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ കാണാം. മൊത്തവില ഇന്ത്യൻ കറൻസിയിൽ വരുമ്പോൾ അലഫ് മോഡൽ എ ഫ്ലയിംഗ് കാറിന് ഏകദേശം 2.5 കോടി രൂപ വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *