Barroz Pre Visualization Video പുറത്തുവിട്ട് ആക്ഷന്‍ ഡയറക്ടര്‍ Jay J Jakkrit
Barroz 3D : നടൻ മോഹന്‍ലാലിന്‍റെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഏകദേശം 170 ദിവസത്തോളം ചിത്രീകരണം നടന്ന ബറോസ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് പുറത്തുവിട്ട ഒരു വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
ബറോസിനുവേണ്ടി ചെയ്ത ഒരു പ്രീ വിഷ്വലൈസേഷന്‍ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് ജയ് ജെ ജക്രിത്സോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അനിമേഷനോ ചിത്രീകരണത്തിനോ മുന്‍പ് ചെയ്യുന്ന റിഹേഴ്സലിനാണ് പ്രീ വിഷ്വലൈസേഷന്‍ എന്ന് പറയുന്നത്. എന്നാല്‍ പുറത്ത് വിട്ട റിഹേഴ്സലിൻ്റെ യഥാർത്ഥ രംഗം എഡിറ്റില്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. കാത്തിരുന്ന ആരാധകരെ ആകര്‍ഷിക്കുന്ന ആയോധനമുറകളാണ് വീഡിയോയില്‍.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് സിനിമയൊരുക്കുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധാനത്തിനൊപ്പം ബറോസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്.