December 8, 2025

Christy Malayalam Movie OTT | വ്യത്യസ്‌തമായ പ്രണയ കഥയുമായി ക്രിസ്റ്റി

Movie : Christy

Language : Malayalam

Genre : Romance, Drama

Starring : Malavika Mohanan, Mathew Thomas, Joy Mathew, Rajesh Madhavan

Year : 2023

OTT Platform : SonyLIV

ക്രിസ്റ്റി കഥ ഇങ്ങനെ :

Malayalam Movie OTT 2023 : തിരുവനന്തപുരത്തെ തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ വ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ സംവിധായൻ പറയുന്നത്. തിരുവനന്തപുരത്തെ പൂവാറാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

പഠനകാര്യത്തിൽ പിന്നോട്ടായ ‘റോയ്'(Mathew Thomas) എന്ന ചെറുപ്പക്കാരൻ പയ്യൻ ഡാൻസും സുഹൃത്തുക്കളുമൊത്തുള്ള കറങ്ങലുമൊക്കെയായി ജീവിതം മുന്നോട്ട് പോകുന്ന വേളയിൽ വീട്ടുകാർ ‘റോയ്‍യെ ഒരു ട്യൂഷൻ ടീച്ചറിന്റെ അടുത്തേയ്‍ക്ക് പറഞ്ഞയയ്‍ക്കുകയാണ്. ക്രിസ്റ്റി എന്ന യുവതി, അവൾ വിവാഹ മോചനം തേടുന്ന സമയത്താണ് റോയ് അവളുടെ അടുത്തേയ്‍ക്ക് എത്തുന്നത്. തന്നെക്കാൾ പ്രായം കൂടിയ ക്രിസ്റ്റിയോട്റോ റോയിക്ക് പ്രണയം തോന്നുന്നു. ‘ക്രിസ്റ്റി’യോടുള്ള തന്റെ പ്രണയം ‘റോയ്’ ഒടുവില്‍ തുറന്നുപറയുകയും ചെയ്യുന്നു. ‘ക്രിസ്റ്റി’യും ‘റോയ്‍യു ഒന്നിക്കുമോ? പിന്നീട് എന്താണ് സംഭവിക്കുന്നത് ? ഇതാണ് ക്രിസ്റ്റിയെന്ന ചിത്രത്തിന്റെ സാരാംശം.

കഥ, സംവിധാനം – ആൽവിൻ ഹെൻറി, സംഗീതം – ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രൻ, എഡിറ്റിംഗ് – മനു ആൻ്റണി, കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ്- പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്., പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

Leave a Reply

Your email address will not be published. Required fields are marked *