ബോബൻ സാമുവലിന്റെ പുതിയ ചിത്രം; സൗബിൻ ഷാഹിറിന്റെ നായികയായി നമിത പ്രമോദ്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോബൻ സാമുവലിന്റെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു.സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായക കഥാപാത്രമായി എത്തുന്നത്. ഇനിയും പേര് ഇടാത്ത ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും അന്നമനടക്കടുത്ത് കൊമ്പിടിയിൽ നടന്നു.

സ്നേഹത്തിൻ്റേയും കടപ്പാടുകളുടേയും,ബന്ധങ്ങളുടെയും നടുവിൽപ്പെട്ടു പോകുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ തികച്ചും റിയലിസ്റ്റിക്കായി പറയുകഓഗസ്റ്റ് ആദ്യവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമയുടെ ലൊക്കേഷനുകള്‍ മാള, അന്നമനട, കൊമ്പിടി, മുളന്തുരുത്തി എന്നിവിടങ്ങളിലാണ്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.

ശാന്തികൃഷ്ണ, ദർശന സുദർശൻ, ദിലീഷ് പോത്തൻ, മനോജ് കെ യു, വിനീത് തട്ടിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഔസേപ്പച്ചൻ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു. ഛായാഗ്രഹണം വിവേക് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം സഹസ് ബാല, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, സ്റ്റിൽസ് ഗിരിശങ്കർ, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, പിആർഒ മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, ഡിസൈൻസ് മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.