ലക്ഷ്വറി കാറിൻ്റെ ഡിക്കിയിൽ ചായക്കച്ചവടം ; വൈറലായി യുവാക്കൾ
Audi Chai wala : ആഡംബര കാറിന്‍റെ ഡിക്കിയില്‍ ചായയും കാപ്പിയും കച്ചവടം നടത്തി വൈറലായി യുവാക്കൾ. മഹാരാഷ്ട്രയിലെ ലോഖണ്ഡ്വാലയിലാണ് രണ്ട് യുവാക്കളുടെ ലക്ഷ്വറി കാറിലെ ചായക്കച്ചവടം. മന്നു ശര്‍മ, അമിത് കശ്യപ് എന്നീ യുവാക്കളാണ് ആഡംബര കാറായ Audiയിൽ ചായക്കട സെറ്റ് ചെയ്തത്. ലക്ഷങ്ങൾ വിലയുള്ള കാറിലെ ചായയ്ക്കും അല്‍പം വില കൂടുതലാണ്, എങ്കിലും നല്ല പിന്തുണയാണ് ലഭിക്കുന്നത്യു എന്നാണ് ഈ യുവാക്കളുടെ പ്രതികരണം.

ചായക്കട തുടങ്ങുമ്പോള്‍ വെറൈറ്റി ഇല്ലെങ്കില്‍ പാളുമെന്ന ധാരണയാണ് യുവാക്കളെ തങ്ങളുടെ Audi കാറില്‍ തന്നെ കച്ചവടം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഈ ആഡംബര ചായകച്ചവടം തുടങ്ങിയിട്ട് ആറ് മാസമായെങ്കിലും അടുത്തിടെയാണ് യുവാക്കൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.