പ്രമുഖ താരങ്ങൾ തിരുവനന്തപുരത്തുണ്ട് ; സെൽഫി എടുക്കാനും അവസരം | Sunil’s Wax Museum in Trivandrum

Best Places to visit Trivandrum : തിരുവനന്തപുരത്ത് എന്തുണ്ട് കാണാൻ? എന്ന് ചോദിച്ചാൽ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്. തീർഥാടനത്തിനും വെക്കേഷൻ ആസ്വദിക്കാനും നിരവധി സ്ഥലങ്ങലാണ്. തിരുവനന്തപുരത്ത് വന്നാൽ തീർച്ചയായ്യും പോയിരിക്കേണ്ട അല്ലെങ്കിൽ തിരുവനന്തപുരത്ത് കണ്ടിരിക്കേണ്ട ഒരിടമുണ്ട്. സുനിൽസ് വാക്സ് മ്യൂസിയം.

അമ്പതിലധികം പ്രമുഖ വ്യക്തികളുടെ മെഴുകു പ്രതിമകളുള്ള കേരളത്തിലെ ഏക മെഴുക് മ്യൂസിയമാണ് ഇവിടം. ലോകത്ത് തന്നെ അപൂർവം ചില രാജ്യങ്ങളിൽ മാത്രമുള്ള വാക്സ് മ്യൂസിയം ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ അവതരിപ്പിച്ചത് പ്രശസ്ത ശിൽപ്പിയായ ശ്രീ സുനിൽ കണ്ടല്ലൂരാണ്.

രജനീകാന്ത്, (PM Modi ) നരേന്ദ്രമോദി, മോഹൻലാൽ, സച്ചിൻ തെൻഡുൽക്കർ, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, വിരാട് കോഹ്ലി, മഹാത്മാ ഗാന്ധി എന്നിങ്ങനെ നിരവധി പ്രശസ്ത വ്യക്തികളുടെ മെഴുക് പ്രതിമകളാണ് മ്യൂസിയത്തിൽ ഉള്ളത്. തൊട്ടടുത്ത് പോയിനിന്നാൽ പോലും ജീവനുള്ളതെന്ന് തോന്നിക്കുന്ന വാക്സ് പ്രതിമകൾ കാണുന്നതിനൊപ്പം കൂടെ നിന്ന് ഒരു സെൽഫി എടുക്കാനും സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന സ്ഥലമാണ് സുനിൽസ് വാക്സ് മ്യൂസിയം. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലെ ലോനവാലയിലുമുണ്ട് ഈ മ്യൂസിയം.
മ്യൂസിയത്തിൽ എങ്ങനെ എത്തിച്ചേരാം ? |
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് ഏകദേശം 1 കിലോമീറ്ററിനുള്ളിൽ മാത്രം ദൂരമേയുള്ളൂ ഈ മ്യൂസിയത്തിൽ എത്താൻ. ഈസ്റ്റ് ഫോർട്ട് അഥവാ കിഴക്കേകോട്ടയിൽ നിന്ന് വെട്ടിമുറിച്ച കോട്ട കടന്ന് KSRTC ഗാരേജിന് എതിർവശത്തതാണ് സുനിൽസ് വാക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

Place : Sunil’s Wax Museum near East Fort Trivandrum
Open Time : 9 AM to 8 PM
Entry Fee : 100RS (Adult) | Children aged below 5 is free
Online Ticket Booking : https://celebritywaxmuseum.com/