Twitter | ട്വിറ്ററിന്റെ നീല കിളി പോയി ; ഇനി എക്സ്
Twitter X : ട്വിറ്ററിനെ എലോൺ മസ്ക് സ്വന്തമാക്കിയ കാലം മുതൽ പല കാര്യങ്ങളിലും മാറ്റങ്ങൾ വന്നിരുന്നു. ബ്ലൂ ടിക്ക് വെരിഫിക്കേഷന് പ്രതിമാസ വരി, പിരിച്ചുവിടൽ അങ്ങനെ വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോളാണ് അടുത്ത മാറ്റം കൂടി ഇപ്പോൾ സംഭവിച്ചത്.

Twitter : ട്വിറ്ററിന്റെ നീല കിളി ലോഗോ ഇനിയില്ല, ട്വിറ്ററിൽ നിന്ന് (X)എക്സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ട് ഇലോൺ മസ്ക്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മുൻപന്തിയിൽ നിന്ന ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. തുടക്കകാലം മുതൽ ട്വിറ്ററിന്റെ പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നീല കിളി ട്വിറ്ററിന് പകരം ഇനി ‘എക്സ്’ എന്ന പേരിൽ അറിയപ്പെടും. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന പ്ലാറ്റ്ഫോമായി എക്സ് മാറുമെന്നും ട്വിറ്റർ(X) സിഇഒ ലിൻഡ യക്കാറിനോ അറിയിച്ചു.

എക്ല് എന്ന അക്ഷരത്തിനോട് മസ്കിനുള്ള ഇഷ്ടം പണ്ടേയുണ്ട്. ( X.com )എക്സ്. കോം എന്ന ഓൺലൈൻ ബാങ്കിങ്ങ് വെബ്സൈറ്റുമായാണ് എലോൺ മസ്ക് ഐടി രംഗത്ത് ആദ്യമായി ചുവടുറപ്പിച്ചത്. എക്സും കോൺഫിനിറ്റിയും ചേർന്ന് പിന്നീട് (Paypal )പേ പാൽ ആയി മാറിയത്. പേ പാലിനെ മസ്ക് വിറ്റപ്പോൾ എക്സ്.കോം എന്ന ഡൊമൈൻ മസ്ക് സ്വന്തം പേരിലാക്കി. ഇപ്പോൾ ഇതാ ട്വിറ്റർ ചുരുങ്ങുന്നത് ആ ഡൊമെയ്നിലേക്കും. എന്നാൽ ട്വിറ്ററിന്റെ ഈ വലിയ മാറ്റത്തിനെതിരെ വിമർശനവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി.