New Release | കുറുക്കൻ ജൂലൈ 27 ന് തിയേറ്ററുകളിൽ | Kurukkan Malayalam Movie

Kurukkan Movie : വർണ്ണചിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രം “കുറുക്കൻ” റിലീസിന് ഒരുങ്ങുന്നു. മനോജ് റാം സിങ്ങിൻ്റെ തിരക്കഥയിൽ നവാഗതനായ ജയലാൽ ദിവാകരനാണ് കുറുക്കൻ സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ജൂലൈ 27 ന് തിയേറ്ററുകളിൽ എത്തും.

മാളവികാ മേനോൻ, സുധീർ കരമന, ശ്രീകാന്ത് മുരളി, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അശ്വത് ലാൽ, ജോജി,ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു. സംഗീതം ഉണ്ണി ഇളയരാജാ. ഛായാഗ്രഹണം ജിബു ജേക്കബ് .എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ധീൻ, വിതരണം-വർണ്ണചിത്ര ബിഗ് സ്ക്രീൻ,ഡിസൈൻസ്-കോളിൻസ് ലിയോഫിൽ, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ. -സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി. പി.ആർ.ഓ – വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽ-പ്രേംലാൽ പട്ടാഴി, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്‌സ്ക്യുറ.