December 8, 2025

ഷാജി ശെരിക്കും കൊന്നോ അയാളെ ? ; ‘ഒന്നാം സാക്ഷി പരേതൻ’ Saina Play ഒ ടി ടിയിൽ

Movie : Onnam Sakshi Parethan

Language : Malayalam

Genre : Drama

Staring : Visakh JA, Nikhitha , Vinaya

Streaming Platform : Saina Play OTT

എ വി ആർ പ്രൊഡക്ഷന്റെ ബാനറിൽ വിശാഖ് ജെ എ നായകനായി വേഷമിട്ട ചിത്രം ‘ഒന്നാം സാക്ഷി പരേതൻ’ Saina Play ഒ ടി ടിയിൽ റിലീസ് ചെയ്തു.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധയാകർഷിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അരുൺ വനജ രാജു ആണ്.

നിഖിത, വിനയ, ഹരികൃഷ്‍ണൻ സാനു, അനൂപ്, രാജേഷ്, അരുൺ ഭാസ്‍കരൻ, അനുഷ് മോഹൻ, അനുരാജ്, രാജമൗലി, ആനന്ദ് കൃഷ്‍ണൻ,തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ പൂർണമായും തിരുവനന്തപുരം വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ് നടന്നിരിക്കുന്നത്.

പ്രവീൺ മണക്കാട്, സ്വാതി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രാഹണം ശ്യാം അമ്പാടി. എഡിറ്റിംഗ് രാകേഷ് അശോക. പ്രൊജക്റ്റ്‌ ഡിസൈനർ അഭിലാഷ് മോഹൻ. ചിത്രത്തിന്റെ മേക്കപ്പ് ലാൽ കരമന. ചിത്രത്തിന് മികച്ച തിരക്കഥയ്‍ക്കടക്കം അന്താരാഷ്‍ട്ര ചലച്ചിത്ര മേളകളിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സൗണ്ട് ഡിസൈൻ ഷാജി നിർവഹിച്ചപ്പോൾ കല അരവിന്ദ് രഘുനാഥ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *