‘Pizza 3: The Mummy’ ആമസോൺ പ്രൈമിൽ എത്തി | Tamil OTT Release 2023

Movie : Pizza 3 : The Mummy
Language : Tamil
Genre : Horror
Staring : Ashwin Kakumanu, Pavithrah Marimuthu, Gaurav Narayanan
Streaming Platform : Amazon Prime
Tamil OTT Release 2023 : തിരുക്കുമരൻ എന്റർടൈൻമെന്റിന്റെ (Thirukumaran Entertainment) ബാനറിൽ സി വി കുമാർ നിർമ്മിച്ച് അശ്വിൻ കാക്കുമാനുവും പവിത്ര മാരിമുത്തുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം പിസ 3: ദി മമ്മി ആമസോൺ പ്രൈം ഓ ടി ടിയിൽ എത്തി.

നവാഗതനായ മോഹൻ ഗോവിന്ദ് തിരക്കഥയും, സംവിധാനവും നിർവഹിച്ച ചിത്രം പിസ്സ ഫിലിം സീരീസിലെ മൂന്നാമത്തെ ചിത്രമാണ്. 2023 ജൂലൈ 28 ന് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടിയിരുന്നു.

രവീണ ദാഹ, കാളി വെങ്കട്, അനുപമ കുമാർ, ശ്രുതി പെരിയസാമി, കുക്ക് വിത്ത് കോമാളിയിലൂടെ പ്രശസ്തനായ ഖുറൈശി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
കാർത്തിക് സുബ്ബരാജിന്റെ ആദ്യ ഫീച്ചർ ചിത്രമായിരുന്നു പിസ. വിജയ് സേതുപതിക്കും കാർത്തിക് സുബ്ബരാജിനും കരിയറിൽ വലിയ വഴിത്തിരിവായ ചിത്രത്തിന്റെ രണ്ടാം ഭാഗം “പിസ ടൂ വില്ല” അശോക് സെൽവനെ നായകനാക്കി ദീപൻ ചക്രവർത്തിയാണ് സംവിധാനം ചെയ്തത്.