ബിഗ് ബോസ് വീട്ടിൽ മുഖംമൂടി ധാരിയായി എത്തിയത് ഇയാൾ | Bigg Boss Malayalam

ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ ഒരു അപ്രതീക്ഷിത അഥിതി എത്തി. അപ്രതീക്ഷിതമായ ഒന്ന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന കൗതുകമാണ് ബിഗ് ബോസ് വീട് മത്സരാർത്ഥികൾക്ക് സമ്മാനിക്കുന്നത്. മത്സരാർഥികൾ ആകാംഷയോടെ നോക്കി നിൽക്കേ അയാൾ ബിഗ് വീട്ടിൽ എത്തി.

മോഹൻലാൽ മത്സരാർഥികളോട് ചോതിക്കുന്നുമുണ്ട് ആരാണ് ഈ വന്നിരിക്കുന്നത് എന്ന് , മത്സരാർഥികൾ പല പേരും പറയുന്നു . ഒടുവിൽ മോഹൻലാൽ ആ മുഖം മൂടി ധാരിയോട് തന്നെ പറയുന്നു മാറ്റാൻ. അയാൾ അത് മാറ്റിയതും എല്ലാ മത്സരാർഥികളും പ്രേക്ഷകരും ഞെട്ടി. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി ഒടുവിൽ പുറത്തുപോയ രതീഷാണ് മുഖം മൂടി ധാരിയായി എത്തിയത്.
