2 ദിവസം കൊണ്ട് 16.22 കോടി രൂപ ; Kalki 2898 AD Advance Booking കുതിക്കുന്നു
Prabhas നായകനാകുന്ന “കൽക്കി 2898 AD” എന്ന ചിത്രം റിലീസിന് മുൻപേ തന്നെ മികച്ച ബോക്സോഫീസ് കളക്ഷൻ നേടി കുതിക്കുന്നു.

ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ജൂൺ 23 ന് ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ചിത്രം ഇതിനകം 5 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു. ഏകദേശം 16.22 കോടി ഇതുവരെ നേടി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ സംവിധായകനായ നാഗ് അശ്വിനാണ് കല്‍ക്കിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. സി അശ്വനി ദത്താണ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്.
