Bajaj CNG Bike | ലോകത്തിലെ ആദ്യത്തെ CNG ബൈക്കുമായി ബജാജ് | Auto News
ലോകത്തിലെ ആദ്യത്തെ CNG ബൈക്കുമായി ബജാജ്. ‘ഫ്രീഡം 125’(Bajaj Freedom 125) എന്ന പേരിൽ പുറത്തിറങ്ങുന്ന ബൈക്ക്, ഡ്രം, ഡ്രം എല്‍ഇഡി, ഡിസ്‌ക് എല്‍ഇഡി എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും.

125 CC സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. എല്‍ഇഡി ഹെഡ്‌ലാംപ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

രണ്ട് ലിറ്റര്‍ കപ്പാസിറ്റിയുള്ള പെട്രോള്‍ ടാങ്കും രണ്ട് കിലോഗ്രാം സി.എന്‍.ജി. ഉള്‍ക്കൊള്ളുന്ന ടാങ്കുമാണ് ഈ വാഹനത്തിന് ബജാജ് നല്‍കിയിട്ടുള്ളത്. രണ്ട് ഇന്ധനങ്ങളും ചേര്‍ന്ന് 330 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ബജാജ് കമ്പനി അവകാശപ്പെടുന്നത്
ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു മാസത്തിന് ശേഷം എത്തിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നതെന്നും ബജാജ് അറിയിച്ചു. ഏഴ് വ്യത്യസ്തമായ നിറങ്ങളില്‍ ഈ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.