ഷെയിൻ നിഗം തമിഴ് സിനിമയിലേക്ക് ; മദ്രാസ്ക്കാരൻ ടീസർ പുറത്തിറങ്ങി | Shane Nigam | Madraskaran

തമിഴ് സിനിമയിൽ അരങ്ങേറാനൊരുങ്ങി നടൻ ഷൈയിൻ നിഗം. ആദ്യ തമിഴ് ചിത്രമായ “മദ്രാസ്ക്കാരന്റെ” ടീസർ പുറത്തിറങ്ങി. ചെന്നൈയിൽ വച്ചായിരുന്നു ടീസർ ലോഞ്ച്. ഐശ്വര്യ ദത്ത, കലൈയരസൻ,കരുണാസ്, നിഹാരിക കൊണ്ടിനെല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ആക്ഷൻ ത്രില്ലർ ജോണറിൽ വരുന്ന ഈ ചിത്രം എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് നിർമ്മിച്ച് , വാലി മോഹൻദാസ് സംവിധാനം ചെയ്യുന്നു. നടൻ സിമ്പു ടീസർ പുറത്തിറക്കിയത്. ഒറ്റ നോട്ടത്തിൽ ആർ ഡി എക്‌സിന്റ പോലെ ചടുലമായ ആക്ഷൻ രംഗങ്ങളാണ് ടീസറിൽ കാണാൻ സാധിക്കുന്നത്.

വിക്രം വേദ, കൈതി ഇനീ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ച സാം സി എസ് ആണ് ഈ ചിത്രത്തിന്റെയും സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രസന്ന എസ് കുമാറാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ങ്ങളിൽ ചിത്രീകരിച്ച “മദ്രാസ്ക്കാരന്റെ”