10 മിനുറ്റിൽ എത്തുന്ന ആംബുലൻസ് ; പുതിയ മേഖലയിലേക്ക് ബ്ലിങ്കിറ്റ് | Blinkit Ambulance
ഗ്രോസറി ഡെലിവറിയിൽ തുടക്കം കുറിച്ച ബ്ലിങ്കിറ്റ് ( Blinkit Ambulance ) ഇപ്പോൾ 10 മിനുറ്റിൽ എത്തുന്ന ആംബുലൻസ് സേവനം ആരംഭിച്ചു. (Gurugram) ഗുരുഗ്രാമിലാണ് ബ്ലിങ്കിറ്റ് ഇപ്പോൾ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ അഞ്ച് ആംബുലൻസുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഓക്സിജൻ സിലിണ്ടറുകൾ, സ്‌ട്രെച്ചറുകൾ എന്നിവയുൾപ്പെടെ അവശ്യ ജീവൻ രക്ഷാ ഉപകരണങ്ങൾ അടങ്ങിയ ആംബുലൻസാണ് ബ്ലിങ്കിറ്റ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാൻ കഴിയുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കൂടാതെ, ഓരോ ആംബുലൻസിനും ഒരു പാരാമെഡിക്കൽ, അസ്സിസ്റ്റന്റും പരിശീലനം ലഭിച്ച ഡ്രൈവറുമാണ് ഉണ്ടായിരിക്കുക എന്നാണ് മുൻനിര
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
