Free Petrol : ഇനി ഫ്രീ ആയി പെട്രോൾ അടിക്കാം ; ഈ ഒരു കാര്യം മാത്രം ചെയ്‌താൽ മതി
ഇന്ധനവില വർദ്ധനവ് സാധാരണക്കാരെ ബാധിക്കുന്നത് ചെറിയ രീതിയിൽ അല്ല. നൂറു രൂപയ്ക്ക് മേലിൽ പെട്രോൾ വിലയുള്ള ഈ സാഹചര്യത്തിൽ സ്വന്തം വാഹനത്തിൽ ഫ്രീയായി പെട്രോൾ അടിക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ വേണ്ടാ എന്ന് പറയില്ലല്ലോ അല്ലെ. എന്നാൽ വരൂ ഫ്രീയായി എങ്ങനെ പെട്രോൾ ലഭിക്കും എന്ന് നോക്കാം. ഇത്രേം വിലയുള്ള ഈ സമയത്ത് ആരാണ് ഫ്രീ ആയി പെട്രോൾ തരുന്നത്? അങ്ങനെ താരം അവർക്കെന്താ ഭ്രാന്താണോ ? എന്നായിരിക്കും ഇപ്പോൾ നിങ്ങളുടെ മനസ്സിൽ, ഭ്രാന്ത് ഒന്നുമല്ല ഇന്ത്യൻ ഓയിൽ അഥവാ IOC പമ്പുകളിലാണ് ഫ്രീയായി ഇന്ധനം നിറയ്ക്കാനുള്ള ഈ സൗകര്യമുള്ളത്.

ഫ്രീയായി എങ്ങനെ പെട്രോൾ ലഭിക്കും ?
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Indian Oil ONE എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പ് ഇൻസ്റ്റാൾ ആയാൽ ആദ്യം തന്നെ രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ പേരും മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകി ലോഗ് ഇൻ ചെയ്യുക. ടു വീലർ, ത്രീ വീലർ, ഫോർ വീലർ അങ്ങനെ ഏത് വാഹനം ഉള്ള ആൾക്കും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
ലോഗ് ഇൻ ചെയ്‌തശേഷം നിങ്ങൾ ഇന്ത്യൻ ഓയിൽ പമ്പുകളിൽ ഇന്ധനം അടിക്കാൻപോകുന്ന നേരം, സാധാരണ പോലെ പെട്രോൾ അല്ലെങ്കിൽ ഡീസൽ അടിക്കുക , ശേഷം അടിച്ച തുകയ്ക്കുള്ള പോയിന്റ് ആഡ് ചെയ്യണം എന്ന് പമ്പിലെ ജീവനക്കാരോട് പറയുക. അപ്പോൾ അവർ നിങ്ങളുടെ മൊബൈൽ നമ്പർ ചോദിക്കും, ആപ്പിൽ ലോഗ് ഇൻ ചെയ്‌തസമയം നൽകിയ അതേ മൊബൈൽ നമ്പർ തന്നെയാണ് അവിടെയും പറയേണ്ടത്. അവർ നിങ്ങൾ അടിച്ച തുകയ്ക്കുള്ള പോയിന്റ്സ് നമ്പറിലേക്ക് ആഡ് ചെയ്യുമ്പോൾ നിങ്ങൾ ഇന്ധനം അടിച്ച തുകയ്ക്കുള്ള പോയിന്റ്സ് ആഡ് ആയി എന്ന സന്ദേശം അതേ നമ്പറിൽ ലഭിക്കുന്നു. പോയിന്റ്സ് ആഡ് ആയ വിവരം ആപ്പിലും അപ്ഡേറ്റ് ആകുന്നതാണ്.
ഏകദേശം 334 പോയിന്റ് ആവുമ്പോൾ ഇപ്പോഴത്തെ വിലക്ക് 100 രൂപക്കുള്ള ഇന്ധനം നമുക്ക് ലഭിച്ച പോയിന്റ്സ് റെഡീം ചെയ്‌ത് സൗജന്യമായി ഇന്ധനം നിറയ്ക്കാം. അതിനായി ആദ്യമേ പമ്പിലെ ജീവനക്കാരോട് ഈ കാര്യം അറിയിച്ചിട്ട് വേണം ഇന്ധനം നിറയ്ക്കാൻ.