അംബാസഡർ ; വാഹനപ്രേമികളുടെ മനസ്സിൽ അവൻ ഇന്നും രാജാവ് | History of Ambassador Car
ഒരു കാലത്ത് ടാക്സി സർവീസ് മുതൽ പ്രധാനമത്രി വരെ ഉപയോഗിച്ചിരുന്ന ഒരു കാർ ഇന്ത്യൻ നിരത്തുകളെ രാജകീയമാക്കിയ കാർ. പേരുകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും ഏതൊരാൾക്കും കൗതുകമായി തോന്നുന്ന ഒരു കാർ ‘ഹിന്ദുസ്ഥാൻ അംബാസഡർ’.

ഇന്ത്യൻ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന അംബാസഡർ കാർ നിർമ്മിച്ചിരുന്നത് ഇന്ത്യയിലെ ( Hindustan Motors )ഹിന്ദുസ്ഥാൻ മോട്ടോഴ്സ് എന്ന കമ്പനിയായിരുന്നു. 1942 ൽ ബി. എം ബിർളയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് സ്ഥാപിച്ചത്. ഗുജറാത്തിലെ പോർട്ട് ഓഖ്‌നയിലെ ഫാക്ടറിയിലാണ് അംബാസഡറിന്റെ പിറവി.

ബ്രിട്ടിഷ് നിർമ്മിത മോറിസ് ഓക്സ്ഫഡ് ( Moriss Motors ) കാറിനെ അടിസ്ഥാനപ്പെടുത്തി, സർ അലെക് ഇസിഗോണിസ് രൂപകൽപന ചെയ്ത ആദ്യ ഡിസൈൻ അംബാസഡർ 1958ൽ കൊൽക്കത്തയിലെ ഉത്തൻപരയിലെ പ്ലാന്റിലാണ് നിർമിച്ചത്. ജപ്പാനിലെ ടൊയോട്ടയുടെ പ്ലാന്റ് കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ കാർ പ്ലാന്റാണ് ഉത്തൻപരയിലേത്.

1948 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഉൽപാദനം ആരംഭിച്ചെങ്കിലും കമ്പനിയുടെ ഏറ്റവും ജനപ്രിയ മോഡലായ അംബാസഡർ ആദ്യമായി ഇന്ത്യൻ നിരത്തുകളിലെത്തിയത് അറുപതുകളിലാണ്. ആ കാലഘട്ടത് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് മാർക്ക് 2, മാർക്ക് 3, മാർക്ക് 4 തുടങ്ങിയ മോഡലുകളും ഇറക്കിയിരുന്നു.പ്രശസ്‌തമായ റോൾസ് റോയ്‌സ് കാർ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ അതുപോലെ തന്നെയായിരുന്നു പണ്ട് അംബാസഡർ കാർ ബുക്ക് ചെയ്‌ത് കിട്ടാനുള്ള കാത്തിരിപ്പും.വണ്ടി ബുക്ക് ചെയ്താൽ ഒന്നു മുതൽ രണ്ടു വരെ വർഷം കാത്തിരിക്കണമായിരുന്നു.
1970 വരെ എതിരാളികളില്ലാതെ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ ഓടി. 1980ൽ മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന്റെ പ്രതാപം മങ്ങിത്തുടങ്ങി. തൊണ്ണൂറുകളോടെ കാർ വിപണിയിലേക്ക് വിദേശ കാറുകൾ കൂടി എത്തിത്തുടങ്ങിയപ്പോൾ അംബാസഡർ കാറുകൾക്ക് ആവശ്യക്കാർ കുറഞ്ഞു തുടങ്ങി. ആദ്യ കാലങ്ങളിൽ പെട്രോൾ എൻജിൻ മാത്രമായിരുന്ന അംബാസഡർ കാറുകൾ പിന്നീട് ഡീസലിലും എൽപിജിയിലും ലഭ്യമായിതുടങ്ങിയിരുന്നു. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ. 2013ൽ ബിബിസിയുടെ ‘ടോപ് ഗിയർ’ഷോ സംഘടിപ്പിച്ച വോട്ടെടുപ്പിൽ അംബാസഡർ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാറായി തിരഞ്ഞെടുക്കപ്പെട്ടു.
കാലത്തിനൊത്ത് അംബാസഡറിനെ നിർമാതാക്കൾ പരിഷ്കരിക്കാത്തതിനാൽ അംബാസഡറിന് ആവശ്യക്കാർ കുറഞ്ഞു ..2014 മേയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംബാസഡർ കാറിന്റെ ഉൽപാദനം പൂർണമായും നിലച്ചു. ഇന്ത്യയുടെ ആഡംബരവും അടയാളമായിരുന്ന അംബാസഡറിന് ഇന്നും ആരാധകർ ഉണ്ട്. അംബാസഡർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നത് അവർ. അടുത്തിടെ അംബാസഡർ ആധുനിക രീതിയിൽ തിരിച്ചു വരൻ പോകുന്നു എന്നും ചില വാർത്തകൾ വന്നു. പുതുതലമുറ ടെക്നോളജിയിൽ അംബാസഡർ വന്നാൽ ഇന്ത്യൻ നിരത്തുകളിൽ രാജാവായി തന്നെ വാഴുചെയ്യും .