‘ആടുജീവിതം’ ഒടിടിയിലേയ്ക്ക് | Aadujeevitham OTT Release

പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ (aadujeevitham) ഒടിടിയിലേയ്ക്ക്. 150 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം ജൂലൈ 19-ന് (Netflix)നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഓടിടിയിൽ ലഭ്യമാകുന്നത്. OTT റിലീസ് ചെയുന്ന വിവരം നടൻ പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ആടുജീവിതം’ സിനിമയാക്കുന്നതിന്റെ തയ്യാറെടുപ്പുകൾ 2008-ൽ ആണ് ആരംഭിച്ചത്. പത്ത് വർഷത്തിനുശേഷം 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യഭാഗവും ചിത്രീകരിച്ചത്. പക്ഷെ കോവിഡ് മഹാമാരി കാരണം ലോകം മുഴുവൻ ലോക് ഡൗണിൽ പോയ കാലത്ത് ഷൂട്ടിംഗ് നിലച്ചു. അങ്ങനെ ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14-നാണ് പൂർത്തിയായത്.

ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.