കിളികൂടല്ല ഡാ… ഇത് സിംഹകൂടാണ് | ‘ഗര്‍ര്‍ര്‍’ ടീസർ പുറത്തിറങ്ങി

ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ഗര്‍ര്‍ര്‍…‘ന്റെ ടീസർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിൽ നടക്കുന്ന ഒരു സംഭവമാണ് ടീസർ കാണിച്ചിരിക്കുന്നത്, ദർശൻ എന്ന സിംഹത്തിൻ്റെ കൂടിന് മുന്നിൽ നിന്ന് വെല്ലുവിളിക്കുന്ന ഒരാളായിട്ടാണ് ചാക്കോച്ചനെ ടീസറിൽ കാണാൻ സാധിക്കുന്നത്.

പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗർർർ… എന്ന് ടീസറിലൂടെ മനസിലാക്കാം. പ്രവീണ്‍ എസും സംവിധായകന്‍ ജയ് കെയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ര്‍…‘ന്റെ പ്രത്യേകതയാണ്.

എഡിറ്റിംഗ് വിവേക് ഹർഷൻ . യഥാർത്ഥമായി നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ടീസറിൽ ആദ്യം തന്നെ കാണിക്കുന്നുണ്ട്. ഷാജി നടേശന്‍, നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്.