‘ഗോളം’ ഏഴാം വാരത്തിലേക്ക് | Cinema News | Golam Movie

രഞ്ജിത്ത് സജീവ് നായകനാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്ത ‘ഗോളം’ വിജയകരമായി ഏഴാം വാരത്തിലേക്ക്. റിലീസ് ആയ നാൾ മുതൽ സിനിമയെ പ്രശംസിച്ച് നിരവധി താരങ്ങളും സംവിധായകരായ ജിത്തു ജോസഫ്, എം പദ്‌കുമാർ, സിബി മലയിൽ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. ഒരു തുടക്കക്കാരന്റെ ചിത്രം എന്ന് ഒരിക്കലും തോന്നില്ല എന്നാണ് ചിത്രത്തെപ്പറ്റി പ്രേക്ഷകരുടെ അഭിപ്രായം. ഏഴാം വാരത്തിലെത്തുന്ന ഗോളം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.


പ്രവീൺ വിശ്വനാഥ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിർമ്മാണം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ ആനി , സജീവ് എന്നിവർ നിർവഹിച്ചിരിക്കുന്നു. ബിനോയ് നമ്പാലയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അബി സെൽവിൻ തോമസാണ്. എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്. ഛായാഗ്രഹണം വിജയ്.