December 8, 2025

ധനുഷ് ചിത്രം ‘രായൻ’ ഓ ടി ടി യിൽ | Raayan OTT Release Date

ധനുഷ് സംവിധായകനായും പ്രധാന കഥാപാത്രമായും എത്തിയ ‘രായൻ’ ഓ ടി ടി യിൽ എത്തുന്നു. അപർണ ബാലമുരളി നായികയായെത്തിയ ചിത്രം സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചത്. അടുത്തിടെയാണ് ചിത്രം തിയറ്ററുകളിൽ റിലീസായത്. 150 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം സാഛ്ദ്രന ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഒടിടിയിൽ വളരെ വേഗത്തിലാണ് എത്തുന്നത് . ഓഗസ്റ്റ് 23 മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.

raayan ott

എ.ആർ റഹ്മാൻ ഒരുക്കിയ രായനിലെ പാട്ടുകൾ പ്രേക്ഷക മനസുകളിലും റീലുകളിലും ട്രെൻഡിങ് ആണ് ഇപ്പോഴും . രായനിലെ ഗംഭീര സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിനാണ്. എസ്ജെ സൂര്യ, ദുഷാരാ വിജയൻ, നിത്യ മേനൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, പ്രകാശ് രാജ്, കാളിദാസ് ജയറാം,സുന്ദീപ് കിഷൻ,സംവിധായകനും ധനുഷിന്റെ സഹോദരനുമായ സെല്‍വരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *