December 8, 2025

‘കട്ടപ്പാടത്തെ മാന്ത്രികൻ’ ഓഗസ്റ്റ് 30 ന് തിയറ്ററുകളിൽ | Kattapadathe Manthrikan

ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികന്‍. അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രം ഓഗസ്റ്റ് 30 ന് തിയറ്ററുകളിൽ എത്തുകയാണ്.

kattapadathe manthrikan


വിനോദ് കോവൂര്‍ (Vinod Kovoor), സുമിത് എം ബി, നീമ മാത്യു, വിജയന്‍ കാരന്തൂര്‍, ശിവജി ഗുരുവായൂര്‍, ഷുക്കൂര്‍ വക്കീൽ, ഫറൂഖ് മലപ്പുറം, പ്രിയ ശ്രീജിത്ത്, നിവിന്‍ മിറര്‍, തേജസ്, ജിഷ്ണു ശിവ, വിഷ്ണു കെ ജെ, തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിലെ രണ്ട് ഗാനങ്ങളും ട്രൈലറും പുറത്തിറങ്ങിയിരുന്നു. ഇരു ഗാനങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുകയാണ്. ഛായാഗ്രഹണം പ്രബീഷ് ലിൻസി നിർവഹിക്കുന്നു. ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവഹിച്ചത് സിബു സുകുമാരനാണ്. ഗാനങ്ങൾക്ക് ഈണം പകർന്നത് സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്നാണ്. ഗാന രചന വി പി ശ്രീകാന്ത് നായർ, നെവിൽ ജോർജ്, പ്രോജക്റ്റ് കോഡിനേറ്റർ അക്കു അഹമ്മദ്, സ്റ്റിൽസ് അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ്.

Leave a Reply

Your email address will not be published. Required fields are marked *