December 8, 2025

‘കട്ടപ്പാടത്തെ മാന്ത്രികൻ’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി Faisal Hussain | Cinema News

തിയറ്ററുകളിൽ പൊട്ടിച്ചിരി പടർത്താൻ ‘കട്ടപ്പാടത്തെ മാന്ത്രികൻ’ വരുന്നു.

ഡോക്യൂമെന്ററി സംവിധായകനും എഡിറ്ററുമായ ഫൈസൽ ഹുസ്സൈന്റെ ആദ്യ സിനിമയായ കട്ടപ്പാടത്തെ മാന്ത്രികന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ സിദ്ദിഖ്, ശ്വേതാ മേനോൻ, കലാഭവൻ ഷാജോൺ, സിജു വിൽസൺ, അന്ന രാജൻ , ലിന്റോ കുരിയൻ എം എൽ എ , എം ഷംസുദീൻ MLA എന്നിവരുടെ സോഷ്യൽ മീഡിയ പേജ് വഴിയായിരുന്നു പോസ്റ്റർ പുറത്തുവിട്ടത്.

kattapadathe manthrikan movie

അൽ അമാന പ്രൊഡക്ഷൻ്റെ ബാനറിൽ നജീബ് അൽ അമാന നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിംഗും ഫൈസൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രബീഷ് ലിൻസി, നെവിൽ ജോർജ് , വി പി ശ്രീകാന്ത് നായർ എന്നിവരുടെ രചനയിൽ ഷിബു സുകുമാരനാണ് സംഗീതം പകർന്നിരിക്കുന്നത്. എല്ലാർക്കും ഇഷ്ടപെടുന്ന തമാശ നിറഞ്ഞ ഒരു നല്ല എന്റെർറ്റൈനെർ ആയിരിക്കും കട്ടപ്പടത്തെ മാന്ത്രികൻ എന്ന് സംവിധയകാൻ പറയുന്നു. ഓഗസ്റ്റ് 23 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *