December 8, 2025

കമൽ ഹാസനും രജനികാന്തും പിരിയാൻ കാരണം ഇത് ! | Kamal Haasan | Rajinikanth

kamal haasan rajinikanth

kamal haasan rajinikanth

തമിഴ് സിനിമാ ലോകത്ത് ഇന്നുവരെ ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടു സൂപ്പർതാരങ്ങൾ — കമൽ ഹാസനും രജനികാന്തും. ഇരുവരും 1970–80കളിൽ ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഇന്നും സിനിമാസ്നേഹികളുടെ മനസ്സിൽ പുതുമയാർന്ന ഓർമ്മകളാണ്. Aval Appadithan, Ninaithale Inikkum തുടങ്ങിയ ചിത്രങ്ങളിൽ അവരുടെ തിളക്കമേറിയ സാന്നിധ്യം ഇന്നും ആരാധകർ ആവേശത്തോടെ ചർച്ച ചെയ്യാറുണ്ട്.

എന്നാൽ, 80കളുടെ മധ്യത്തോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കുറയുകയും, അവസാനം പൂർണ്ണമായും അവസാനിക്കുകയും ചെയ്തു. ഇതിന്റെ പിന്നിൽ രാഷ്ട്രീയവ്യത്യാസമോ, ആരാധകർക്കിടയിൽ ഉള്ള മത്സരം കൊണ്ടോ വേർപിരിഞ്ഞതാണ് എന്നാണ് പലരും കരുതിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് അതല്ല.

കമൽ ഹാസൻ തന്നെയാണ് ഇതിനെക്കുറിച്ച് വ്യക്തമായി പ്രതികരിച്ചത്. “ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത് കൊണ്ട് ഒരു ശമ്പളം പിരിച്ചാണ് ലഭിക്കുന്നത്. ഇനി അതുമായി മുന്നോട്ട് പോകണോ ? രണ്ടുപേർക്കും അവരവരുടേതായ കഴിവ് ഉണ്ട് , ഇനി പിരിഞ്ഞ് സിനിമ ചെയ്യുന്നതായിരിക്കും നല്ലത് എന്നായിരുന്നു കമൽ ഹാസൻ രജിനികാന്തിനോട് പറഞ്ഞത് അത് രജനികാന്തും സമ്മതിച്ചു” .

അതോടൊപ്പം, പ്രധാനപ്പെട്ട കാരണമായി എടുത്തു പറയുന്നത് ബിസിനസ് കാരണങ്ങളാണ്. അന്നത്തെ കാലഘട്ടത്തിൽ ഒരു സിനിമയിൽ കമലിനേയും രജനിയേയും ഒരുമിച്ച് അഭിനയിപ്പിക്കുമ്പോൾ, നിർമാണച്ചെലവും താര പ്രതിഫലവും ഇരട്ടിയായി. പ്രൊഡ്യൂസർമാർക്കായി അത് വലിയൊരു സാമ്പത്തിക വെല്ലുവിളിയായി മാറി. പലപ്പോഴും പ്രതിഫലം പങ്കിടേണ്ടി വന്നതിനാൽ, ഇരുവരും ഒറ്റയ്ക്ക് നായകനായി അഭിനയിക്കുന്നത് കൂടുതൽ സുരക്ഷിതവും ലാഭകരവുമായിരുന്നുവെന്ന് സിനിമ വ്യവസായത്തിന്റെ വിലയിരുത്തലായിരുന്നു. അതുകൊണ്ടാണ് സൗഹൃദത്തിൽ വിള്ളൽ വരാതെ, അവർ വ്യത്യസ്ത വഴികൾ തെരഞ്ഞെടുത്തത്.

ഇരുവരുടെയും ഗുരുവും സിനിമയിലെ ആദ്യകാല മാർഗ്ഗദർശിയും ഒരാൾ തന്നെയായിരുന്നു — കെ. ബാലചന്ദർ. രജനിയേയും കമലിനേയും ആദ്യമായി ഒരുമിച്ച് സ്‌ക്രീനിൽ എത്തിച്ചത് അദ്ദേഹമാണ്. അതുകൊണ്ട് വ്യക്തിപരമായ ബന്ധത്തിൽ ഇരുവരും തമ്മിൽ യാതൊരു വൈരാഗ്യവും ഉണ്ടായിട്ടില്ല.

അതേസമയം, മലയാള സിനിമയിലെ രണ്ടു സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പലവട്ടം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽ മൾട്ടി സ്റ്റാറർ സിനിമകൾക്ക് ഒരു വലിയ പാരമ്പര്യമുണ്ട്. ഇന്ന് വരെ അവരുടെ കൂട്ടുകെട്ട് ആവേശത്തോടെ സ്വീകരിക്കപ്പെടുന്നത് അതുകൊണ്ടാണ്.

കമൽ–രജനി കൂട്ടുകെട്ട് ഒരു പൂർണ്ണ ചിത്രത്തിൽ വീണ്ടും കാണാൻ ആരാധകർക്ക് സാധിക്കുമോ ? അങ്ങനെ ഒരു ചിത്രം വന്നാൽ അത് ചരിത്രമാകും .


Leave a Reply

Your email address will not be published. Required fields are marked *