December 8, 2025

Barroz Trailer | ലാലേട്ടന്റെ പടം ബറോസ് ക്രിസ്മസിന് തിയറ്ററുകളിൽ

കൊച്ചുകുട്ടികൾ മുതൽ വലിയവർ വരെ ഒരേ പോലെ കാത്തിരുന്ന സിനിമയാണ് (Barroz) ബാരോസ്. ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ സംവിധാനത്തിൽ വരുന്ന ആദ്യ സിനിമ. ഒടുവിൽ ആ കാത്തിരിപ്പിന് അവസാനമാകുന്നു. ബറോസ് സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് ട്രൈലെർ എത്തിയിരിക്കുന്നു.

ഡിസംബർ 25 ന് ക്രിസ്മസ് ദിനത്തിൽ റിലീസ് ആകുന്ന ചിത്രം ഒരു ഫാൻ്റസി ഡ്രാമ വിഭാഗത്തിൽ പെട്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ്റെ സംവിധായകൻ ജിജോ പുന്നൂസിൻ്റെ ആശയത്തെ അടിസ്ഥാനമാക്കിയാണ് ബറോസിൻ്റെ കഥ രൂപപ്പെട്ടത്. ആരാധകർക്ക് ക്രിസ്തുമസ് കേക്ക് പോലെ സമ്മാനമായി എത്തുന്ന ബറോസ് ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിചിരിക്കുന്നത്.

ഇമ്മേഴ്‌സീവ് സിനിമാറ്റിക് എക്സ്പീരിയൻസിൽ എത്തുന്ന ചിത്രം 3Dയിലും പ്രദർശനമുണ്ടാകും. മോഹൻലാലിനൊപ്പം തുഹിൻ മേനോൻ, ഗുരു സോമസുന്ദരം, മോഹൻ ശർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏകദേശം അഞ്ചു വർഷത്തോളം സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മാർക്ക് കിലിയനാണ്. കലാസംവിധായകൻ സന്തോഷ് രാമനാണ് ബറോസ് സിനിമയുടെ സെറ്റുകൾ രൂപകൽപ്പന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *