Gaganachari Trailer | ഈ ഏലിയൻ മലയാളം സംസാരിക്കുമോ ? ; ഗഗനചാരിയുടെ ട്രെയിലർ എത്തി
കെ ബി ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍, അജു വര്‍ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന Gaganachari റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിലൂടെ പുറത്തുവിട്ടു. സാജൻ ബേക്കറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അരുണ്‍ ചന്ദു ആണ് ഗഗനചാരി സംവിധാനം നിർവഹിചിരിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിമാണ് ഗഗനചാരി.

ഹോളിവുഡ് sci-fi ചിത്രങ്ങളുടെ ട്രെയ്‌ലർ കാണുന്ന ഫീൽ ആണ് ഗഗാനചാരിയുടെ ട്രൈലറിൽ കാണുമ്പോളും ലഭിക്കുന്നത്. അന്യഗ്രഹ ജീവിയും അവരുടെ പേടകവും ഒക്കെ കാണിക്കുന്നുണ്ട്. ഭൂമിയിൽ അന്യഗ്രജീവികൾ എത്തുമെന്ന് പല വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട് അത്തരം ഒരു കഥയാണോ ഗഗനചാരിയിലൂടെ പറയാൻ ശ്രമിക്കുന്നത് ? കാത്തിരുന്ന് കാണാം.
അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശിവ സായി, അരുൺ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സീജേ അച്ചു. സംഗീതം പ്രശാന്ത് പിള്ള.