Kasargold Teaser | ആഹാ! നല്ല കളർഫുൾ ; കാസർഗോൾഡ് സിനിമയുടെ ടീസർ എത്തി
ബി ടെക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം
യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച് കാസർഗോൾഡ് ടീസർ

Kasargold Malayalam Movie : ബി ടെക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ മൃദുൽ നായരും ഒന്നിക്കുന്ന “കാസർഗോള്‍ഡ്” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വിനായകൻ, സണ്ണി വെയ്ൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് “സരിഗമ”യാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തല്ലുമാല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മൃദുൽ നായർ, സജിമോൻ എന്നിവർ ചേർന്നാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കിടയിൽ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ട് യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയുമാണ് കാസർഗോൾഡ് ടീസർ.