December 8, 2025

Mukalparappu | മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം ‘മുകൾപ്പരപ്പ്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം തിങ്കളാഴ്ച നിശ്ചയം ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുനിൽ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്നു.
  • മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം
  • തിങ്കളാഴ്ച നിശ്ചയം ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുനിൽ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്നു.

Mukalpparappu Movie : ജനശ്രദ്ധ പിടിച്ചുപറ്റിയ (Thikalazhcha Nishchayam)തിങ്കളാഴ്ച നിശ്ചയം ചിത്രത്തിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച സുനിൽ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ‘മുകൾപ്പരപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. സിനിമ മേഖലയിലെ പ്രമുഖ താരങ്ങൾ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കഥപറയുന്നത് മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിലാണ്. നടൻ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമാണ് മുകൾപ്പരപ്പ്.

അപർണ ജനാർദ്ദനൻ നായികയാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ജയപ്രകാശൻ കെ കെ നിമ്മാണവും ഗാനരചനയും നിർവഹിച്ചിരിക്കുന്നു. ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഹരിദാസ് പാച്ചേനി, ആദിത്യ പി.ഒ,മനോജ് സി.പി, അദ്വൈത് പി.ഒ,  ലെജു നായർ നരിയാപുരം എന്നിവരാണ് മുകൾപ്പരപ്പിന്റെ സഹ നിർമ്മാതാക്കൾ.

നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘർഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക വിഷയങ്ങളും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.  

ഗാനരചന : ജെ.പി. തവറൂൽ, സിബി പടിയറ, സംഗീതം: പ്രമോദ് സാരംഗ്, ജോജി തോമസ്,പശ്ചാത്തല സംഗീതം: അലൻവർഗീസ്, എഡിറ്റർ: ലിൻസൺ റാഫേൽ. ജ്യോതിസ് വിഷൻന്റെ ബാനറിൽ എത്തുന്ന ചിത്രം അഗസ്റ്റ് നാലിണ് തിയേറ്ററുകളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *