New Release | ഇന്ദുലക്ഷ്മിയുടെ ‘നിള’ ആഗസ്റ്റ് 4 മുതൽ തിയറ്ററുകളിൽ
ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിച്ച “നിള” ആഗസ്റ്റ് 4 മുതൽ തിയറ്ററുകളിൽ

New Release : കേരള സർക്കാറിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമിക്കുന്ന ‘നിള’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിച്ച നിള കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിക്കുന്ന നാലാമത്തെ ചിത്രമാണ്.

ശാന്തി കൃഷ്ണ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിനീത് , മധുപാൽ, മാമുക്കോയ,അനന്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം ബിജിബാൽ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാകേഷ് ധരൻ, കലാ സംവിധാനം ജിതിൻ ബാബു മണ്ണൂർ, ചമയം രതീഷ് പുൽപ്പള്ളി, വസ്ത്രാലങ്കാരം രമ്യ.