Padmini Movie | “കല്യാണവും വേണ്ട കുടുംബവും വേണ്ട”; രമേശൻ മാഷ് കലിപ്പിലാ ! : പദ്മിനി റിലീസിനൊരുങ്ങി
തിങ്കളാഴ്‌ച നിശ്ചയം, 1744 White Alto എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം പദ്മിനി റിലീസിനൊരുങ്ങി.ചിത്രത്തിന്റെ ട്രൈലർ പുറത്തുവന്നു. രമേശൻ മാഷിന്റെ വിവാഹ ആലോചനയും പ്രണയവും ഡിവോഴ്‌സും ഒക്കെയാണ് നർമ്മത്തിലൂടെ ട്രെയിലറിൽ പറഞ്ഞുപോകുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രമേശൻ മാഷിനെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നു.
വ്യത്യസ്‌തമായ കഥയും ചിത്രീകരണ രീതിയുമാണ് സെന്നയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഉള്ളത് .ആ വ്യത്യസ്‌തത പദ്‌മിനിയിലും ഉണ്ടാകും എന്നാണ് ട്രൈലറിലൂടെ സൂചന നൽകുന്നത്.

മഡോണ സെബാസ്റ്റ്യൻ, അപർണ്ണ ബാലമുരളി, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. അൽത്താഫ് സലിം, ആനന്ദ് മന്മഥൻ, മാളവിക മേനോൻ, സജിൻ ചെറുകയിൽ,ഗോകുലൻ, ഗണപതി, ജെയിംസ് ഏലിയ, സീമ ജി. നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കുഞ്ഞിരാമായണം, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്.

തിങ്കളാഴ്ച്ച നിശ്ചയം, 1744 White Alto എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനായ ശ്രീരാജ് രവീന്ദ്രനാണ്നി പദ്മിനിയുടെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം : ജേയ്ക്സ് ബിജോയ്, എഡിറ്റർ : മനു ആന്റണി.