Padmini Movie Review | ആരായിരിക്കും ഈ പദ്‌മിനി ?; അവിടെയാണ് ട്വിസ്റ്റ് | പദ്‌മിനി റിവ്യൂ

ഏറെ നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ ഒരു റൊമാന്റിക് കോമഡി ചിത്രം വന്നിരിക്കുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച ചിത്രം പദ്‌മിനി തിയറ്ററുകളിൽ എത്തി. പദ്മിനിയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
ആരായിരിക്കും പദ്മിനി ? ടൈറ്റിൽ അറിഞ്ഞപ്പോൾ മുതൽ എല്ലാർക്കും അത് അറിയാനായിരുന്നു ആകാംഷ. ആ ആകാംഷ ആയിരുന്നു സിനിമ കാണാൻ എത്തിയ മിക്ക ആളുകളുടെയും ഉള്ളിൽ.
ഒരു കോളേജ് അദ്ധ്യാപകനാണ് രമേശൻ. രമേശന്റെയും പുള്ളിടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന മൂന്ന് സ്ത്രീകളുടേയും കഥയാണ് ‘പദ്മിനി’ എന്ന ചിത്രത്തിലൂടെ സംവിധായൻ സെന്ന ഹെഗ്‌ഡെ പറയുന്നത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ രമേശനായി എത്തുന്നു.

രമേശൻ തന്റെ മുപ്പത്തിനാലാം വയസ്സിൽ വിവാഹിതനാകുന്നു. വിവാഹശേഷം ചില സംഭവങ്ങൾ നടക്കുന്നു. അവിടെയാണ് പദ്മിനി എന്ന ടൈറ്റിൽ വന്നതിന്റെ ട്വിസ്റ്റ് പ്രേക്ഷകർക്ക് മനസിലാകുന്നത്. അത് ഒരു സസ്പെൻസ് ആണ്. അത് അറിയണമെങ്കിൽ സിനിമ പോയി കാണുക തന്നെ ചെയ്യണം. കഥയിൽ മൂന്ന് നായികമാരാണ് ഉള്ളത്. ആരായിരിക്കും പദ്മിനി എന്ന് ആളുകൾക്ക് ആലോചിച്ച് തലപുകയ്ക്കാൻ സംവിധായകൻ ഒരു അവസരം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റർ ,ട്രൈലെർ എന്നിവ വന്നപ്പോൾ കൂടുതൽപേരും അറിയാൻ ശ്രമിച്ചതും ആ പേര് ,അത് ആര് ? എന്നാണ്. കണ്ട് പരിചയിച്ചിട്ടുള്ള പ്രമേയമാണെങ്കിലും അത് സെന്ന ഹെഗ്‌ഡെ വളരെ രസകരമായി അവതരിപ്പിച്ചു എന്ന തന്നെ പറയാം.

മാളവിക മേനോൻ,ആനന്ദ് മന്മഥൻ, ഗണപതി, ആതിഫ് സലിം, ഗോകുലൻ, ജെയിംസ് ഏലിയ, സീമ ജി നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബസമേതം തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന ഒരു സെന്ന ഹെഗ്‌ഡെ ചിത്രമാണ് ‘പദ്മിനി’.
ദീപു പ്രദീപാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് – മനു ആന്റണി, ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രൻ.