December 8, 2025

Paattu Varthanam | അറിയാത്ത വരികൾ പാടി തെറ്റിക്കണ്ട ; പാട്ടുകളുടെ സ്പെഷ്യലിസ്റ്റ്‌ ദിവാകൃഷ്‌ണ പറഞ്ഞുതരും

പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാ ഉള്ളത് അല്ലെ !
ഒരു പാട്ട് കേട്ട് അങ്ങ് മനസ്സില്‍ കേറിയാല്‍ പിന്നെ അത് പാടി നടക്കും നമ്മളെല്ലാരും. പാട്ടുകള്‍ നമ്മൾ കേള്‍ക്കുന്ന താളം വച്ചാണ് അതിലെ വരികളും നമ്മുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. അതുകൊണ്ട് തന്നെ വേഗത്തിൽ ഉള്ള പാട്ടുകളിളും നമ്മുടെ സംസാരത്തിൽ ഉപയോഗിക്കാത്ത വാക്കുകൾ പാട്ടിൽ വരുന്നതിനാലും മിക്കപ്പോഴും ഒരു പാട്ടിലുള്ള ശരിയായ വരികള്‍ ആയിരിക്കില്ല നമ്മള്‍ മനസ്സിലാക്കുന്നതും പാടുന്നതും. ഇന്റര്‍നെറ്റ്‌ പോലും ഇല്ലാത്ത കാലത്ത് പാട്ടുകള്‍ എപ്പോളും കേള്‍ക്കാന്‍ മാര്‍ഗമില്ലാത്തതും ഒരു കാരണമാണ്. അതുകൊണ്ട് പിന്നെയും പിന്നെയും കേട്ട് മനസ്സിലാക്കാനുള്ള മാർഗങ്ങളും മുൻകാലങ്ങളിൽ കുറവായിരുന്നു.

പല ഹിറ്റ്‌ പാട്ടുകളും നമ്മള്‍ പാടി പാടി പാരടി ഗാനം പോലെ ആക്കിയിട്ടുണ്ട്. പാട്ടിന്റെ താളത്തിനൊത്ത് ശരിക്കും ഉള്ളതിന് പകരമായി മറ്റ് ചില വാക്കുകള്‍ ഇട്ടായിരക്കും നമ്മള്‍ പാടുന്നത്. ഇന്ന് എല്ലാ ഗാനങ്ങളുടെയും വരികള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മ്യൂസിക്‌ സ്ട്രീമിംഗ് ആപ്പുകളില്‍ വരെ വരികള്‍ പാട്ടിനൊപ്പം ഏതുഭാഷയിലും എഴുതി കാണിക്കും. എന്നാലും വരികള്‍ തെറ്റിച്ചു പാടുന്ന ആ ചടങ്ങ് നമ്മൾ ഇന്നും തുടരുന്നുണ്ട്. എന്നാൽ നമ്മൾ തെറ്റായി മനസിലാക്കിയ പല വരികളും തിരുത്തി, ആ വരികൾ എങ്ങനെ പാടണമെന്ന് പറഞ്ഞുതരികയാണ് ദിവ കൃഷ്ണ എന്ന യുവാവ് “പാട്ട് വർത്താനം” എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ.

പാട്ട് വർത്താനം ഇൻസ്റ്റാഗ്രാം പേജ്

ഒരു പാട്ടിനെക്കുറിചുള്ള വിവരങ്ങള്‍, അതായത് അതിന്റെ വരികൾ, സംഗീതം നൽകിയത്, റെക്കോർഡിങ്, ഗാനം ചിത്രീകരിച്ച വിശേഷങ്ങൾ അങ്ങനെ എല്ലാം അറിയാം ദിവയുടെ പാട്ട് വർത്താനത്തിലൂടെ. കാലങ്ങളായി നമ്മള്‍ പാടി നടന്ന ഇഷ്ട പാട്ടുകളിലെ വരികള്‍ ശരിക്കും എന്താണ് എന്ന് ദിവാകൃഷ്ണ പറഞ്ഞുതരുമ്പോള്‍ നമ്മള്‍ ശെരിക്കും മൂക്കില്‍ വിരല്‍ വച്ചുപോകും. അത്ര ആഴത്തിൽ പാട്ടിനെക്കുറിച്ച് പഠിച്ച ശേഷമാണ് ദിവ തൻ്റെ ഓരോ വിഡിയോ റീൽസും അപ്‌ലോഡ് ചെയ്യുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് ചിത്രങ്ങളിൽ ചിത്രീകരിക്കാത്ത പാട്ടുകൾ, കാസറ്റ് ഇറങ്ങി ഹിറ്റ് ആയ ശേഷം പിന്നീട് ചിത്രീകരിച്ച ഗാനങ്ങൾ അങ്ങനെ ഒരുപാട് അറിവുകൾ ദിവ ഓരോ റീലിസിലൂടെയും പങ്കുവയ്ക്കുന്നു. ഒരു പാട്ട് ഇറങ്ങി ഹിറ്റ് ആകുന്നപോലെ തന്നെ പാട്ട് വർത്താനം പേജ് ദിവ തുടങ്ങി കുറച്ച് നാളുകൾ കൊണ്ട് വലിയ ഹിറ്റായിമാറി.

പാട്ട് വര്‍ത്താനം വന്ന വഴി

സിനിമ സംവിധാനമാണ് ദിവാകൃഷ്ണയുടെ ആഗ്രഹം. അതിനായിയുള്ള ഓട്ടങ്ങള്‍ക്കിടയില്‍ ചില
വിഷമങ്ങള്‍ നേരിട്ട ദിവാകൃഷ്ണ അതില്‍ നിന്ന് ഒരു മാറ്റത്തിനായി തുടങ്ങിയതാണ് പാട്ട് വര്‍ത്തമാനം എന്ന ഇന്‍സ്റ്റാ പേജ്. തുടങ്ങി കുറച്ച് കാലംകൊണ്ട് തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ ദിവയുടെ പാട്ട് വര്‍ത്താനത്തില്‍ ഫോളോവര്‍സ് ആയി എത്തി. സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വെള്ളയ് പൂവേ വെള്ളയ് പൂവേ എന്ന തമിഴ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്‌തത്‌ ദിവയാണ്. കൂടാതെ മീശ മീനാക്ഷി , നീ എൻ സർഗ്ഗ സൗന്ദര്യമേ എന്നീ ഷോർട്ട് ഫിലിമുകളും ദിവ സംവിധാനവും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *