December 8, 2025

ഇങ്ങനെയാണ് പോപ് കോൺ തിയറ്ററിൽ എത്തിയത് | Pop Corn in Movie Theatres Story

theatre pop corn story

theatre pop corn story

theatre pop corn story

സിനിമ തിയറ്ററിൽ പോയാൽ നമ്മളിൽ മിക്കവരും പോപ്കോൺ (Pop Corn )എന്ന സ്നാക്ക് വാങ്ങും അല്ലെ ? അതിപ്പോ ചെറുതായാലും വലുതായാലും പോപ്കോണിന്റെ ആ മണം അടിച്ചാൽ വാങ്ങിക്കാതിരിക്കില്ല. പോപ്കോൺ തിയറ്ററിൽ എത്തിയത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ ?

വെറും ചോളപ്പൊരിയായി തുടങ്ങി ഇന്ന് പല പല രുചിയിലും വിലയിലും എത്തുന്ന ഒരു വിഭവമായി മാറി നമ്മടെ പോപ് കോൺ.
തിയറ്ററുകളിൽ പോപ് കോൺ എത്തിയത് വളരെ കാലം മുൻപാണ്. 19 നൂറ്റാണ്ടിൽ വഴിയോരങ്ങളിൽ പോപ് കോൺ വില്പനചെയ്യുമായിരുന്നു, ഉന്തുവണ്ടികളിൽ ആയിരുന്നു ഈ കച്ചവടം. അതായത് ഇന്നത്തെ ഫുഡ് ട്രക്ക് മാതൃകയിൽ. ഫുഡ് ട്രക്കിന്റെ തലത്തട്ടപ്പന്മാർ എന്നും പറയാം.
അന്നത്തെ കാലത്ത് സെൻട്രൽ അമേരിക്കയിലായിരുന്നു ഏറ്റവും കൂടുതൽ ചോളം കൃഷി ചെയ്തിരുന്നത്. അന്ന് ചോളത്തിന് വിലക്കുറവായിരുന്നു
അതുപോലെ തന്നെ വളരെ കുറഞ്ഞ വിലയിൽ എല്ലാർക്കും വാങ്ങാവുന്ന ഒരു സ്നാക്ക് ആയി മാറി പോപ്പ് കോൺ.

ആ കാലങ്ങളിൽ തിയറ്ററുകൾക്ക് മുൻപിൽ ഒരു പോപ് കോൺ കച്ചവടക്കാരന് ദിവസ വാടക നൽകി വിൽക്കാനുള്ള അനുവാദം തിയറ്ററുകാർ കൊടുത്തിരുന്നു. സിനിമ കാണാൻ വരുന്നവർക്ക് ഒരു ഇടഭക്ഷണമായി പോപ് കോൺ വാങ്ങാനും സാധിച്ചിരുന്നു. പിന്നീട് പോപ് കോൺ നല്ല ലാഭമുള്ള കച്ചവടമാണ് എന്ന് തിയറ്ററുകാർ മനസ്സിലാക്കി. 1940 ന് ശേഷം കച്ചവടക്കാരെ ഒഴിവാക്കി പകരം തിയറ്ററുകാർ തന്നെ പോപ്കോൺ കച്ചവടം നടത്താൻ തുടങ്ങി. അതോടെ സിനിമ പോപ്പ് കോൺ കൂട്ടുകെട്ട് ലോകത്ത് എല്ലായിടത്തും എത്തി തുടങ്ങി.

ഒരുകാലത്ത് വിലകുറഞ്ഞ എല്ലാർക്കും വാങ്ങാവുന്ന പോപ് കോൺ ഇന്ന് സിനിമ തിയറ്ററിൽ വിലകൂടിയ ഒരു വിഭവമായി മാറി. വലിയ കമ്പനികൾ ഇന്ന് പോപ് കോൺ പാക്കറ്റിൽ വിൽക്കാൻ തുടങ്ങി. ഉപ്പ്, പഞ്ചസാര, ബട്ടർ എന്നിവയൊക്കെ ചേർത്ത വിവിധയിനം പോപ് കോൺ മാർക്കറ്റിൽ ലഭ്യമാണ്. Netflix പോലുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ് ഫോമുകൾ വരെ പോപ് കോൺ കച്ചവടം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *