ബിഗ് ബോസ് OTT മൂന്നാം സീസണിൽ രണ്ട് ഭാര്യമാർക്കൊപ്പമാണ് (Youtuber Armaan Malik)യൂട്യൂബർ അർമാൻ മാലിക് പങ്കെടുക്കാനെത്തിയത്.
ഓഫ്ബീറ്റ് ഉള്ളടക്കം സൃഷ്ടിക്കുന്നതിന് പേരുകേട്ട അർമാൻ മത്സരാർത്ഥികളിൽ ഒരാളാകുമെന്ന് പ്രഖ്യാപിച്ചത് മുതൽ അർമാന്റെ ആരാധകർ കാത്തിരിക്കുകയായിരുന്നു. അതേസമയം,അർമാന്റെ വിമർശകരും സോഷ്യൽ മീഡിയയിൽ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്.
രണ്ട് ഭാര്യമാർ ഉള്ളതിനെ കളിയാക്കി അർമാന് നേരത്തെയും കളിയാക്കലും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ് ചരിത്രത്തിന്റെ ഗതി മാറിയ സീസൺ കൂടിയാണ് ഇത്. സ്ഥിരം അവതാരകനായി എത്തിയിരുന്ന സൽമാൻ ഖാൻ അല്ല ഇത്തവണ പരിപാടി അവതരിപ്പിക്കുന്നത്. നടൻ അനിൽ കപൂർ ആണ് പുതിയ അവതാരകൻ. ജൂൺ 21 നാണ് Bigg Boss OTT 3 ആരംഭിച്ചത്.