December 8, 2025

ടാക്സ് ഇല്ലാത്ത രാജ്യങ്ങൾ ; ഏതൊക്കെ?? അറിയാം | Countries with no Income Tax

no income tax countries

no income tax countries

(Income Tax) ഇൻകം ടാക്സ് അഥവാ ആദായ നികുതി ഈടാക്കാത്ത രാജ്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയോ ? അതെ ഉണ്ട്.

ഗൾഫ് രാജ്യങ്ങളിൽ ചിലതിൽ വ്യക്തിഗത ആദായ നികുതി ബാധകമല്ലാത്ത രാജ്യങ്ങളും ഉണ്ട്. അതിൽ ആദ്യം പറയേണ്ടത് യുഎഇ (UAE) ആണ് . ഒരു രൂപയ്ക്കുപോലും അവിടെ ആദായ നികുതി നല്‍കേണ്ടതില്ല. രാജ്യത്തിൻറെ വരുമാനത്തിനായി UAE, വാല്യൂ ആഡഡ് ടാക്സ് അഥവാ VAT , ഓയിൽ, ടൂറിസം എന്നിവയിൽനിന്നാണ് രാജ്യത്തിന്റെ പ്രധാന വരുമാനത്തിനായി കണ്ടെത്തുന്നത്. വ്യവസായത്തിന്റെ അവസ്ഥ ദുബായിൽ ഏത് രീതിയിലാണെന്ന് എല്ലാര്ക്കും അറിയാമല്ലോ. എല്ലാ രീതിയിലും വ്യവസായികൾക്ക് ദുബായിയിൽ സർക്കാർ പിന്തുണ നൽകുന്നുണ്ട്. UAE മാത്രമല്ല , ഇനിയുമുണ്ട് ആദായ നികുതി ഇല്ലാത്ത രാജ്യങ്ങൾ

കുവൈറ്റ് (Kuwait)
സമ്പന്ന രാജ്യങ്ങളിലൊന്നായ കുവൈറ്റിൽ വ്യക്തിഗത ആദായ നികുതി അഥവാ ഇൻകം ടാക്സ് ഇല്ല. എണ്ണയിൽ നിന്നാണ് കുവൈറ്റിന്റെ പ്രധാന വരുമാനം. അടുത്തത്, ബഹ്‌റൈൻ ഈ രാജ്യവും വരുമാനം കണ്ടെത്തുന്നത് പ്രധാനമായും എണ്ണയിൽ നിന്നാണ്. വളരെ ചെറിയതും UAE യെക്കാൾ ചിലവ് കുറഞ്ഞതുമായ രാജ്യമാണ് ബഹ്‌റൈൻ. സൗദി അറേബ്യ , ഒമാൻ , ഖത്തർ എന്നീ രാജ്യങ്ങളിലും വ്യക്തിഗത ആദായ നികുതി ഇല്ല

More Stories

1 thought on “ടാക്സ് ഇല്ലാത്ത രാജ്യങ്ങൾ ; ഏതൊക്കെ?? അറിയാം | Countries with no Income Tax

Leave a Reply

Your email address will not be published. Required fields are marked *