Good Night Tamil Movie | ഗുഡ് നൈറ്റ് OTTയിലും മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്നു

Movie : Good Night
Language : Tamil
Genre : Comedy, Drama
Starring : Manikandan, Meetha Reghunath, Ramesh Thilak
Year : 2023
OTT Platform : Disney Plus Hot Star
Tamil Movie OTT Release : വിനായക് ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഗുഡ് നൈറ്റ് ഒരു റൊമാന്റിക് കോമഡി എന്ന ചിത്രമാണ്. മണികണ്ഠൻ മീത്താ രഘുനാഥ് എന്നിവർ കേന്ദ്രൻകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ രമേഷ് തിലക്, ബക്സ്, ബാലാജി ശക്തിവേൽ എന്നിവരും അഭിനയിക്കുന്നു.
ഗുഡ് നൈറ്റ് കഥ ഇങ്ങനെ :
രണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ ഉള്ളവരാണ് അനുവും മോഹനും. ഇവർ തമ്മിൽ യാദ്രിശ്ചികമായി കണ്ടുമുട്ടുന്നതും പിന്നീട് ഇവർ പരസ്പരം ഇഷ്ടപ്പെടുകയും ഇവരുടെ വിവാഹം നടക്കുകയുമാണ്. വലിയ ശബ്ദത്തിൽ കൂർക്കം വലിച്ച് ഉറങ്ങുക അതാണ് മോഹന് ഉള്ള ഒരു പ്രശ്നം. വിവാഹത്തിന് ശേഷം മോഹന്റെ ഈ പ്രശ്നം അനു മനസിലാക്കിഅത് മാറാൻ മോഹനെ സഹായിക്കുന്നു.പക്ഷെ കൂർക്കം വലി മരുന്നില്ല അതെ തുടർന്ന് ഉണ്ടാകുന്ന ചില ചെറിയ പ്രശ്നങ്ങൾ പിന്നീട് വലുതാകുന്നതോടെ നർമ്മത്തിലൂടെ പോയ കഥ അൽപം സീരിയസ് ആകുന്നു. ഒരു ഫീൽ ഗുഡ് സിനിമ കാണാൻ ആഗ്രഹിക്കുന്നൊരാൾക്ക് ഗുഡ് നൈറ്റ് എന്ന ചിത്രം നിരാശ നൽകില്ല. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം മികച്ച പ്രകടമായിരുന്നു.
മില്യൺ ഡോളർ സ്റ്റുഡിയോയുടെയും എംആർപി എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ നസ്രത്ത് പസിലിയൻ, യുവരാജ് ഗണേശൻ, മഹേഷ്രാജ് പസിലിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്.ചിത്രം ജൂലൈ മൂന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു