OTT Movie | മൂന്ന് വ്യത്യസ്ത പ്രണയങ്ങളിലൂടെ സഞ്ചരിക്കുന്ന അനുരാഗം ; ഒ ടി ടി യിൽ എത്തി

Movie : Anuragam
Starring : Gouri G. Kishan, Ashwin Jose, Devayani, Gautham Vasudev Menon, Sheela, Lena,johny Antony
Language : Malayalam
Genre : Romance, Drama
OTT Platform : HR OTT
Malayalam OTT Movies 2023 : ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രം “അനുരാഗം” ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നു. വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയം പറഞ്ഞ അനുരാഗത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ് ആണ്. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗതം വാസുദേവ് മേനോൻ, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമായി. പ്രധാന വേഷം ചെയ്ത അഹ്സവിന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

. (HR OTT) എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ്സ്റ്റോറിലും എച്ച്ആർ ഒടിടി App ലഭ്യമാണ്.