January 31, 2026

വയനാടിനൊപ്പം സുജിത് ഭക്തനും | Wayanad Landslide News | CMDRF

ഉരുൾപൊട്ടലിൽ വയനാട് വിറങ്ങലിച്ച് നിൽകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരുദ്ധാരണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സിനിമ താരങ്ങൾ സംഭവനയുമായി രംഗത്ത് വന്നുകൊണ്ടിരിക്കെ, ഇപ്പോൾ ഇതാ യൂട്യൂബർമാറും സംഭാവന നൽകി തുടങ്ങിയിരിക്കുന്നു. ടെക് ട്രാവൽ ഈറ്റ് (Tech Travel Eat) ചാനലിലെ സുജിത് ഭക്തൻ ഒരു ലക്ഷത്തിപതിനായിരം രൂപ സംഭാവനയായി നൽകി.

സുജിത്തിന്റെ (Kerala to UK) കേരള ടു യൂ.കെ യാത്രയ്ക്കിടയിൽ കംബോഡിയയിൽ എത്തിയപ്പോളാണ് ഈ വാർത്ത അറിയുന്നതെന്ന്, സുജിത് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുന്നു. (CMDRF KERALA) ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും, അദ്ദേഹം തന്റെ സബ്സ്ക്രൈബേർസിനോട് പറയുന്നു.

2018 ൽ സുജിത്തിന്റെയും ശ്വേതയുടെയും വിവാഹം നടക്കുന്നതിന്റെ ഒരാഴ്ച മുൻപാണ് കേരളത്തിൽ പ്രളയം വന്നത്. അന്ന് വീട് മുങ്ങി നിന്ന അവസ്ഥയിൽ ഒരുപാട് ആളുകൾ ആശ്വസിപ്പിക്കാൻ വന്നത് ഓർമയുണ്ടെന്നും, സുജിത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10,000 രൂപ കിട്ടിയിരുന്നു എന്നും, വയനാടിനായി സുജിത് ദുരിതാശ്വാസനിധിയിലേക്ക് നൽകിയ തുകയിൽ അന്ന് ആശ്വാസമായി ലഭിച്ച 10,000 കൂടി ചേർത്താണ് ഇപ്പോൾ സംഭാവനയായി നൽകുന്നത് എന്നും വിഡിയോയിൽ പറയുന്നു .

യൂട്യൂബർസിനെക്കുറിച്ച് ചില മാധ്യമങ്ങളും, ചില കാണികളും വളരെ മോശമായി ആണ് ചിത്രീകരിക്കുന്നതെന്നും, തങ്ങൾ വിഡിയോ ചെയുന്നത് ഒരു ജോലിയായിട്ടാണെന്നും അതിലൂടെ ലഭിക്കുന്ന കാശാണ് ഇത്തരം സഹായങ്ങൾക്ക് ഉപയോഗിക്കുന്നതെന്നും വിഡിയോയിൽ എടുത്ത് പറയുന്നു. ന്യൂസ് വാല്യൂ പോകുമ്പോൾ മാധ്യമങ്ങൾ അവിടെ കാണില്ല , അതിനുശേഷം ആ ജങ്ങൾക്ക് ആരുണ്ട് ? എന്ന ചോദ്യവും അദ്ദേഹം പങ്കുവയ്ക്കുന്നു. നാട്ടിൽ എത്തിയിട്ട് വയനാട്ടിലേക്ക് പോകണം എന്നും ചില പ്ലാനുകൾ ഉണ്ടെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *