ഇനി ജിമെയിലിലും ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ബാഡ്‌ജ്

ഫേസ്ബുക്ക് , ട്വീറ്റര്‍, ഇൻസ്റ്റാഗ്രാം എന്നീ മാധ്യമങ്ങളിൽ പ്രമുഖ സ്ഥാപനങ്ങൾക്കും സെലിബ്രിറ്റികൾക്കും അക്കൗണ്ടിൽ ഉള്ള നീല ടിക്ക് ഇനിമുതൽ ജി മെയിലിലും. പ്രധാനമായും ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമാണ് ബ്ലൂ ടിക് ഇപ്പോൾ പ്രയോജനപ്പെടുക. ഇതിലൂടെ വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ മെയിലുകളെ തിരിച്ചറിയാൻ സഹായിക്കും.മെയ് ആദ്യത്തെ ആഴ്ച മുതൽ ഈ സേവനം എല്ലാ ജി-മെയിൽ ഉപയോക്താക്കൾക്കും ലഭിച്ചുതുടങ്ങി എന്ന് ഗൂഗിൾ അറിയിച്ചു. ഭാവിയിൽ ഇതിന് പണം നൽകേണ്ടി വരുമോ എന്നതാണ് എല്ലാവരുടെയും സംശയം. അടുത്തിടെയാണ് ട്വിറ്റർ നീല ടിക്കുകൾ പ്രൊഫൈലിൽ ലഭിക്കാൻ പണം നൽകണം എന്ന തീരുമാനത്തിലേക്ക് വന്നത്.പല പ്രമുഖരുടെയും പ്രൊഫൈലിലെ ബ്ലൂ ടിക്കുകൾ പോയതിൽ വിമർശനങ്ങളും ഉയർന്നിരുന്നു.