Apple’s M3 Powered Mac | ആപ്പിൾ എം3 ഒക്ടോബറിൽ ?

മറ്റേത് കമ്പനിയെക്കാളും ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്നത് ആപ്പിളിന്റെ ഓരോ അപ്ഡേറ്റ് അറിയാനാകും. ഐഫോൺ, കമ്പ്യൂട്ടർ എല്ലാത്തിലും ആരും പ്രതീക്ഷിക്കാത്ത അപ്ഡേറ്റ് ആയിരിക്കും ആപ്പിളിന്റേത്. 2020 ന് ശേഷം അവതരിപ്പിച്ച വലിയ ഒരു അപ്ഡേറ്റ് ആയിരുന്നു M1 ചിപ്പ് ഉൾപ്പെടുത്തി പുറത്തു വന്ന മാക് ബുക്ക് എയർ , പ്രോ ,ഐമാക് എന്നിവ മികച്ച അഭിപ്രായമാണ് ഉപഭോകതാക്കളിൽ നിന്ന് ലഭിച്ചത്. പെർഫോമൻസ് കൊണ്ടും ക്വാളിറ്റി കൊണ്ടും എന്നും ആപ്പിൾ ഒന്നാം സ്ഥാനത്ത് തന്നെ.

ഇപ്പോൾ ഇതാ 2023 ഒക്ടോബറിൽ ആപ്പിൾ ആദ്യത്തെ M3 chip മാക് പുറത്തിറക്കും എന്ന് റിപ്പോർട്ടുകൾ വരുന്നു. പുതിയ M3 ചിപ്പിൽ iMac, MacBook Air, MacBook Pro എന്നിവ ഉൾപ്പെടുമെന്നാണ് ടെക്ക് ലോകം പ്രതീക്ഷിക്കുന്നത്.