Jio-യ്ക്കും Airtel-നും VI-യ്ക്കും പണി കിട്ടുമോ? BSNL-മായി സഹകരിക്കാൻ Tata Group

Reliance Jio, Airtel,VI എന്നീ ടെലികോം കമ്പനികൾ ജൂലൈ തുടക്കം മുതൽ തങ്ങളുടെ നിരക്കുകളിൽ വർധന വരുത്തിയിരിന്നു. (Recharge Plan) റീചാർജ് പ്ലാനുകൾക്ക് പെട്ടെന്നുള്ള ഉയർത്തൽ കണ്ട് പലരും സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് ചേക്കേറിയിരുന്നു എന്ന വാർത്തകൾ പല മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നു. അത്തരം വാർത്തകൾ പരക്കുന്നതിനിടയിൽ ഇതാ ഒരു പുതിയ സന്തോഷ വാർത്ത കൂടി വന്നിരിക്കുന്നു. (TATA GROUP)ടാറ്റ ഗ്രൂപ്പിന്റെ TCS ബി.എസ്.എൻ.എല്ലുമായി(BSNL) സഹകരിക്കാൻ പോകുന്നു എന്ന വാർത്തയാണ് അത്.

ജൂലൈയിൽ ജിയോയുടെ ഉയർന്ന 12% മുതൽ 25% വരെയാണ്. എയർടെൽ ആകട്ടെ അത് 11% മുതൽ 21% എന്ന തോതിലും ആക്കി, തൊട്ടു പുറകെ വോഡഫോൺ ഐഡിയ അഥവാ വി , 10% മുതൽ 21% -മാണ് നിരക്കുകൾ ഉയർത്തിയിരിക്കുന്നത്. ഇതോടെ വിവിധ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് നിരവധി ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്യുന്ന വസ്തയിലെത്തി കാര്യങ്ങൾ.
ഇതാ ഇപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ TCS ബി.എസ്.എൻ.എല്ലുമായി ചേർന്ന് 15,000 കോടിയുടെ കരാറിൽ ഏർപ്പെടുന്നു. രാജ്യത്തുടനീളമുള്ള ആയിരത്തോളം ഗ്രാമങ്ങളിൽ 4G ലഭ്യത കൊണ്ടുവരുന്നു. അതോടൊപ്പം ഉയർന്ന ഹൈ സ്പീഡ് ഇന്റർനെറ്റും കൊണ്ടുവരുമെന്ന്നാണ് പദ്ധതി. മറ്റ് ടെലികോം കമ്പനികൾക്ക് വലിയ ചലഞ്ച് ഉയർത്തുന്ന നീക്കമാണ് വരാനിരിക്കുന്നത്.