Meta Threads App എത്തി ! Twitter എന്ന വൻ മരം വീഴുമോ ?

(Meta) മെറ്റയുടെ 2023-ലെ സർപ്രൈസ്.ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ് ആപ്പ് ഒടുവിൽ മെറ്റയുടെ പുത്തൻ പുതിയ ആപ്പ് ത്രെഡ്സ് എത്തിയിരിക്കുന്നു. പ്ലേ സ്റ്റോറിൽ എത്തിയ നേരം മുതൽ ലക്ഷകണക്കിന് ആളുകളാണ് ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ആരംഭിച്ചത്. ത്രെഡ്സിൽ അക്കൗണ്ട് ആരംഭിച്ചു എന്ന് കമ്പനി മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ത്രെഡ്സ് ആപ്പ് എത്തിയെന്ന് ലോകത്തെ അറിച്ചത്. Elon Musk-ൻ്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്സ് എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ട്വിറ്ററില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങളില്‍ അസ്വസ്ഥരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ത്രെഡ്സിന് സാധിക്കുമെന്നാണ് ടെക്ക് ലോകത്തെ വിദഗ്ദ്ധർ പറയുന്നത്.

സക്കര്‍ബര്‍ഗ് ഇത് പറഞ്ഞതോടെ പല ട്രോളുകളും പുറത്തിറങ്ങുകയാണ്. എന്തായാലും ത്രെഡ്സ് ആപ്പ് വന്നതോടെ സോഷ്യൽ മീഡിയ രംഗത്ത് ഇനി മത്സരങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉള്ളവർക്ക് വലിയ പ്രയാസം ഇല്ലാതെ ത്രെഡ്സ് ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഇൻസ്റാഗ്രാമിലുള്ള ഫോള്ളോവെർസിനെ കാണുവാനുംഫോളോ ചെയ്യാനും സാധിക്കും. ട്വിറ്ററിനോട് സമാനമായ ഒരുപാട് സൗകര്യങ്ങളാണ് ത്രെഡ്സിൽ ഉള്ളത്.