ആശാനേ! Windows 10 പണി മുടക്കി | Crowdstrike | Microsoft
സോഷ്യൽ മീഡിയയിൽ എല്ലാരും നീല സ്ക്രീനുകൾ ഇടുന്നല്ലോ എന്താ സംഭവം ? ഇതാണ് ഇപ്പോൾ പലരുടെയും ചോദ്യം.
ലോകവ്യാപകമായി Windows 10 പണി മുടക്കി. ലേറ്റസ്റ്റ് ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് കംപ്യൂട്ടറുകളുടെ പ്രവർത്തനത്തെ തന്നെ ഇപ്പോൾ നിശ്ചലമാക്കിയത്. അമേരിക്ക, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ വിമാന കമ്പനികളുടെയും, സൂപ്പർമാർക്കറ്റുകളുടെയും ഒക്കെ പ്രവർത്തനം തകരാറിലായി എന്ന് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.

കംപ്യൂട്ടറുകളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എറർ മുന്നറിയിപ്പാണ് ഇപ്പോൾ കാണിക്കുന്നത്, ഇതേ തുടർന്ന് ഷട്ട് ഡൗൺ ആയി റീസ്റ്റാർട്ട് ആവുകയാണ് കംപ്യൂട്ടറുകൾ. ഇത് വന്ന ഉടൻ സോഷ്യൽ മീഡിയയിൽ ഈ സ്ക്രീനിന്റെ ചിത്രങ്ങൾ പരക്കുകയാണ്.
ക്രൗഡ് സ്ട്രൈക്ക് എന്നത് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സൈബർ സെക്യൂരിറ്റി കമ്പനിയാണ്. എത്രയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കമ്പനി.