December 8, 2025

ഖുറേഷിയുടെ രണ്ടാം വരവ്!! എല്ലാരും ഞെട്ടി | Empuraan Teaser | Mohanlal

ആരാധകർ മാത്രമല്ല മറ്റ് ഭാഷകളിലെ കാണികൾ വരെ ഒരു അപ്ഡേറ്റിനായി കാത്തിരുന്ന ചിത്രത്രമാണ് എമ്പുരാൻ. (L2E Empuraan)

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് ചിത്രത്തിന്റെ ഒരു ആഡാർ ടീസറാണ് റിലീസായിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന ഈ ടീസർ, ഫാൻസിനും സിനിമാപ്രേമികൾക്കും ഒരുപോലെ പുളകം കൊള്ളിക്കുന്നതാണ്. Lucifer -നേക്കാൾ വലിയ മാസ്സ് ആക്ഷൻ അനുഭവം പകരുമെന്ന് ടീസർ ഉറപ്പു നൽകുന്നു.

മലയാള സിനിമയിൽ ഇതുവരെ കാണാത്തതരത്തിലുള്ള ശബ്ദവും പാട്ടും ഫോട്ടോഗ്രഫിയുമാണ് ടീസറിൽ കാണാൻ കഴിയുന്നത്. (Deepak Dev) ദീപക് ദേവിന്റെ ത്രില്ലിംഗ് സംഗീതം കേട്ടിരിക്കുന്ന ആർക്കും രോമാഞ്ചം വന്നുപോകും. യൂട്യൂബിൽ ഇങ്ങനെയെങ്കിൽ തിയറ്ററിൽ എന്തായിരിക്കും അനുഭവം എന്നാണ് കാണികളുടെ Comment. ഏകദേശം 20 രാജ്യങ്ങളിലെ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ചിത്രത്തിൽ ബ്ലാസ്റ്റുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ യഥാർത്ഥമായി ചിത്രീകരിച്ചതാണ് എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

മാർച്ച് 27-ന് തിയേറ്ററുകളിൽ എത്തുന്ന ഈ സിനിമയെ വരവേൽക്കാൻ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആണ്. ഭാഷാപരമായി വേർതിരിക്കാതെ ഇന്ത്യൻ സിനിമയുടെ തന്നെ ഉയർച്ചയെ പ്രതിനിധീകരിക്കുന്ന മറ്റൊരു വിസ്മയമായിരിക്കും ഈ സിനിമയെന്ന ഉറപ്പാണ്!

Leave a Reply

Your email address will not be published. Required fields are marked *