August 13, 2026

Aneethi Tamil Movie | ട്രെയ്‌ലർ കണ്ട് ഞെട്ടിപ്പോയി ! ഇനി പടം കണ്ട് ഞെട്ടാം; അനീതി ജൂലൈ 21ന്

FacebookWhatsAppTelegramMessageGmailCopy Link

അങ്ങാടിത്തേര് , കാവ്യ തലൈവൻ എന്നീ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വസന്തബാലൻ(Vasanthabalan) ചെയ്യുന്ന ചിത്രം ‘അനീതി’ റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയ്‌ലർ,ഗാനങ്ങൾ എന്നിവ യൂട്യൂബിൽ റിലീസ് ചെയ്തു. കൈതി, അന്ധകാരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് , സാർപട്ട പരമ്പരയിലൂടെ ശ്രദ്ധേയയായ ദുഷാര വിജയ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ജിവി പ്രകാശാണ് അനീതിയുടെ സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

Aneethi Tamil Movie

ഭക്ഷണം ഡെലിവറി ചെയ്യുന്ന ആളായായിട്ടാണ് ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നത്. ഫുഡ് ഡെലിവറി തൊഴിൽ ചെയ്യുന്നവർ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും വളരെ വ്യക്തമായി ട്രൈലറിൽ കാണിക്കുന്നുണ്ട്.

Trailer

വനിതാ വിജയകുമാർ, സുരേഷ് ചക്രവർത്തി, Cook with Comali ഫെയിം പുഗൾ, ഭരണി, അറന്തങ്കി നിഷ, ജെ സതീഷ് കുമാർ കാളി വെങ്കട്ട്, സാറ, അർജുൻ ചിദംബരം, സുബ്രഹ്മണ്യം ശിവ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രം നിർമ്മിച്ചിരിക്കുന്നത് അർബൻ ബോയ്‌സ് സ്റ്റുഡിയോസിന് കീഴിൽ സംവിധായകൻ വസന്തബാലൻ, എം കൃഷ്ണ കുമാർ, മുരുകൻ ജ്ഞാനവേൽ, വരദരാജൻ മാണിക്കം എന്നിവർ ചേർന്നാണ്. ചിത്രം ജൂലൈ 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *