August 13, 2026

WhatsAppൽ Plus Subscription പരീക്ഷണഘട്ടത്തിൽ; പ്രീമിയം ഫീച്ചറുകളുമായി പുതിയ പ്ലാൻ

whatsapp new features
FacebookWhatsAppTelegramMessageGmailCopy Link

വാട്സ്ആപ്പിൽ Plus Subscription പരീക്ഷണഘട്ടത്തിൽ; പ്രീമിയം ഫീച്ചറുകളുമായി പുതിയ പ്ലാൻ

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ‘WhatsApp Plus Subscription’ എന്ന പ്രീമിയം സേവനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചുതുടങ്ങി. ചാനൽ ഉടമകൾക്കുള്ള Subscription സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, സാധാരണ ഉപയോക്താക്കൾക്ക് അധിക സൗകര്യങ്ങൾ നൽകുന്നതിനാണ് ഈ പ്ലാൻ ലക്ഷ്യമിടുന്നത്.

കസ്റ്റം തീമുകൾ, ഇഷ്ടാനുസൃത ആപ്പ് ഐക്കണുകൾ, കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള സൗകര്യം, പ്രീമിയം സ്റ്റിക്കറുകൾ, എക്സ്ക്ലൂസീവ് റിങ്ടോണുകൾ, കൂടുതൽ വ്യക്തിഗതമാക്കൽ (personalization) ഓപ്ഷനുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിച്ചേക്കുമെന്നാണ് ആപ്പിൽ കാണിക്കുന്നത്.

നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നും എല്ലാ രാജ്യങ്ങളിലേക്കും ഉപയോക്താക്കളിലേക്കും ഇത് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്താനുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *